ഡല്‍ഹി: വണ്‍ റാങ്ക് വണ്‍ പെന്ഷന് പദ്ധതിയുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ സര്‍ക്കാര്‍ നിയമിച്ച ജുഡീഷ്യല്‍ കമ്മിറ്റിയെ അറിയിക്കാവുന്നതാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കിയ ഒ.ആര്.ഒ.പി വിജ്ഞാപനം, സമരം ചെയ്യുന്ന ഭടന്മാര് തള്ളിയ പശ്ചാത്തലത്തിലാണ് പ്രധാനമന്ത്രിയുടെ പ്രസ്താവനയുണ്ടായത്.
വണ്‍ റാങ്ക് വണ്‍ പെന്ഷന് വിജ്ഞാപനത്തിനൊപ്പം ആദ്യമായി ഒരു ജുഡീഷ്യല്‍ കമ്മിറ്റിയെയും നിയമിച്ചത് തന്റെ സര്‍ക്കാരാണ്. പഴുതുകളില്ലാതെ പദ്ധതി നടപ്പിലാക്കാന്‍ ഉദ്ദേശിച്ചായിരുന്നു ഇത്. കമ്മറ്റിയിലേക്ക് നിര്‍ദ്ദേശങ്ങള്‍ ലഭിച്ചാല്‍ അത് പരിശോധിക്കാന്‍ തയ്യാറാണെന്ന് മോദി സൂചിപ്പിച്ചു. ഒ.ആര്.ഒ.പി അര്‍ത്ഥപൂര്‍ണ്ണമായി നടപ്പില്‍വരുന്നതു കാണാനാണ് ആഗ്രഹിക്കുന്നതെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.ദീപാവലിയോട്
അനുബന്ധിച്ച് അതിര്‍ത്തിയിലെ സൈനിക ക്യാമ്പുുകള്‍ സന്ദര്‍ശിച്ച ശേഷം സൈനികരെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.
ഒരു റാങ്ക്, ഒരു പെന്ഷന് വിജ്ഞാപനത്തില്‍ പ്രതിഷേധിച്ച് വിമുക്തഭടന്മാര് ചൊവ്വാഴ്ച മെഡലുകള്‍ തിരകെ നല്‍കിയിരുന്നു. ഡല്‍ഹി, ഹരിയാന, പഞ്ചാബ് എന്നിവിടങ്ങളില്‍ സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭവുമായി ഒത്തുകൂടിയ രണ്ടായിരത്തോളം വിമുക്ത ഭടന്മാരാണ് സേവനകാലത്ത് തങ്ങള്‍ക്ക ലഭിച്ച മെഡലുകള്‍ തിരികെ നല്‍കിയത്.
Discussion about this post