ഭാരതീയ ജനതാപാര്‍ട്ടിയുടെ (ബിജെപി) 43ാം സ്ഥാപക ദിനം വിപുലമായ പരിപാടികളോടെ ആഘോഷിക്കാന്‍ പാര്‍ട്ടി. ഇതിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസംഗം രാജ്യത്തെ 10 ലക്ഷം സ്‌ക്രീനുകളില്‍ പ്രദര്‍ശിപ്പിക്കാനാണ് പാര്‍ട്ടിയുടെ പദ്ധതി.
ഏപ്രില്‍ ആറിനാണ് ബിജെപിയുടെ സ്ഥാപകദിനം. പ്രധാനമന്ത്രിയുടെ പ്രസംഗം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ വിപുലമായി പ്രദര്‍ശിപ്പിക്കാനുള്ള തയാറെടുപ്പുകള്‍ പൂര്‍ത്തിയായി വരുന്നുവെന്ന് മുതിര്‍ന്ന ബിജെപി നേതാക്കള്‍ വ്യക്തമാക്കുന്നു. ഏപ്രില്‍ ആറ് മുതല്‍ അംബേദ്ക്കര്‍ ജയന്തിയായ ഏപ്രില്‍ 14 വരെ സാമൂഹ്യ മൈത്രി പ്രചരണ പരിപാടികളും പാര്‍ട്ടി ആസൂത്രണം ചെയ്തിട്ടുണ്ട്.
1980ല്‍ രൂപീകൃതമായ ബിജെപി ലോകത്തെ ഏറ്റവും വലിയ രാഷ്ട്രീയപാര്‍ട്ടികളില്‍ ഒന്നാണിന്ന്.








