ബംഗളൂരു: ലോകകപ്പ് ഫുട്ബാള്‍ യോഗ്യതാ മത്സരത്തില്‍ ഇന്ത്യയ്ക്ക് ആദ്യജയം. ഗുവാമിനെ ഏകപക്ഷീയമായ ഒരുഗോളിന് പരാജയപ്പെടുത്തിയാണ് ഇന്ത്യയുടെ ആദ്യനേട്ടം. 10ാം മിനിട്ടില്‍ റോബിന്സിംഗാണ് ഗോള്‍ നേടിയത്. വിജയത്തോടെ മൂന്ന് പോയന്റ് നേടിയ ഇന്ത്യ അഞ്ച് പേരുള്ള ഗ്രൂപ്പില്‍ ഇപ്പോഴും അവസാന സ്ഥാനത്താണ്.
ആദ്യപകുതിയില്‍ സെഹ്റാജ് സിംഗ് ചുവപ്പുകാര്‍ഡ് കണ്ട് പുറത്തുപോയ ശേഷം പത്തുപേരുമായാണ് ഇന്ത്യ കളിച്ചത്. 41ാം മിനിട്ടില്‍ എതിര് കളിക്കാരനെ ചവിട്ടിയിട്ടതിനാണ് പുറത്തായത്. നിരവധി സുവര്‍ണ്ണാവസരങ്ങള്‍ പാഴാക്കിയ ഗുവാമിന് ഇത് അനിവാര്യ പരാജയം കൂടിയായിരുന്നു.
2018ലെ ലോകകപ്പില്‍ നിന്ന് നേരത്തെ തന്നെ പുറത്തായെങ്കിലും ഇന്നത്തെ വിജയം 2019ലെ ഏഷ്യാകപ്പില്‍ യോഗ്യത നേടാന്‍ ഇന്ത്യയെ സഹായിക്കും
Discussion about this post