ലക്നൗ : മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെ അയോദ്ധ്യയിലേക്ക്. മുംബൈയിൽ നിന്ന് ലക്നൗവിലേക്കുള്ള വിമാനത്തിലാണ് യാത്ര. ശിവസേന എംഎൽഎമാരും എംപിമാരും ബിജെപി നേതാക്കളും ഷിൻഡെയോടൊപ്പമുണ്ട്.
കഴിഞ്ഞ ജൂണിൽ മഹാരാഷ്ട്ര മുഖ്യമന്ത്രിയായി അധികാരമേറ്റ ശേഷം ആദ്യമായിട്ടാണ് അദ്ദേഹം അയോദ്ധ്യ സന്ദർശനം നടത്തുന്നത്. ലക്നൗവിലെത്തുന്ന ഷിൻഡെ നാളെ ഉച്ചയോടെ അയോദ്ധ്യയിലേക്ക് തിരിക്കും.
നിർമ്മാണത്തിലിക്കുന്ന ക്ഷേത്രം ഷിൻഡെ സന്ദർശിക്കും. തുടർന്ന് മഹാ ആരതി പൂജയും സരയൂ നദീ തീരത്ത് പ്രത്യേക പ്രാർത്ഥനയും നടത്തും. ഞായറാഴ്ച ഉച്ചയ്ക്ക് കോൺഫറൻസിൽ പങ്കെടുത്ത ശേഷം വൈകീട്ടോടെ മുംബൈയിലേക്ക് മടങ്ങും. നിരവധി ശിവസേന നേതാക്കൾ അയോദ്ധ്യ സന്ദർശനത്തിനായി ഇതിനോടകം തന്നെ പുറപ്പെട്ടുകഴിഞ്ഞു.
ശ്രീരാമ ജന്മഭൂമിയിൽ രാമക്ഷേത്രം നിർമ്മിച്ചതിന് അദ്ദേഹം പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് പ്രത്യേകം നന്ദി അറിയിച്ചിരുന്നു. തങ്ങളെ സംബന്ധിച്ച് അയോദ്ധ്യ ഒരു വിശ്വാസമാണ്. ആ ക്ഷേത്രം അവിടെ നിർമ്മിച്ചതിന് പ്രധാനമന്ത്രിയോട് നന്ദി രേഖപ്പെടുത്തുന്നുവെന്നും ഷിൻഡെ വ്യക്തമാക്കിയിരുന്നു










