മുംബൈ: ബ്രാഹ്‌മണ സമൂഹത്തിനെ അപകീർത്തിപ്പെടുത്തുന്ന പരാമർശവുമായി ഗായകൻ ലക്കി അലി എന്ന മക്‌സൂദ് മഹമൂദ് അലി. ബ്രാഹ്‌മണർ ഇബ്രാഹിം അലൈഹിസലാമിന്റെ വംശപരമ്പരയാണെന്ന് ലക്കി അലി അവകാശപ്പെട്ടു. സമൂഹമാദ്ധ്യമത്തിലൂടെയാണ് ബോളിവുഡ് ഗായകന്റെ അടിസ്ഥാന രഹിതമായ പ്രചരണം. ബ്രാഹ്‌മണൻ എന്ന പേര് പോലും ഇബ്രാഹിമിൽ നിന്നോ അബ്രഹാമിൽ നിന്നോ ഉരുത്തിരിഞ്ഞതാണെന്ന് ലക്കി അലി അവകാശപ്പെടുന്നു.
ബ്രാഹ്‌മണൻ എന്നത് ബ്രഹ്‌മയിൽ നിന്നാണ് ഉണ്ടായത്. ബ്രഹ്‌മ എന്ന വാക്ക് അബ്രഹാമിൽ നിന്നാണ് ഉരുത്തിരിഞ്ഞത്. അത് അബ്രഹാമിൽ നിന്നോ ഇബ്രഹാമിൽ നിന്നോ ഉണ്ടായതാണെന്ന് ലക്കി അലി പറയുന്നു.
‘ബ്രാഹ്‌മണർ’ ‘എല്ലാ രാഷ്ട്രങ്ങളുടെയും പിതാവായ ഇബ്രാഹിം അലിഹിസലാമിന്റെ’ വംശപരമ്പരയാണെന്നും പിന്നെന്തിനാണ് തർക്കിക്കുന്നതെന്നും ലക്കി അലി ചോദിക്കുന്നു. നിരവധി പേരാണ് അടിസ്ഥാനമില്ലാത്ത കാര്യങ്ങൾഡ പ്രചരിപ്പിക്കരുതെന്ന് ലക്കി അലിയ്ക്ക് നിർദ്ദേശം നൽകിയിരിക്കുന്നത്. വലിയ വിമർശനം ഉയർന്നതോടെ പോസ്റ്റ് ഡിലീറ്റ് ചെയ്തിരിക്കുകയാണ് ഗായകൻ.










