മുംബൈ : മുംബൈയിൽ നിന്ന് ഗോവയിലേക്കുള്ള ഗോ ഫസ്റ്റ് വിമാനം റദ്ദാക്കി. ലാന്റിംഗിനിടെ പക്ഷി ഇടിച്ച് എഞ്ചിൻ തകരാറിലായതോടെയാണ് വിമാനം റദ്ദാക്കിയത്. ഇതോടെ യാത്രക്കാരും ബഹളം വെയ്ക്കാൻ ആരംഭിച്ചു.
ഗോ ഫസ്റ്റ് ജി8384 വിമാനത്തിന്റെ എഞ്ചിനിലാണ് ലാന്റിംഗിനിടെ പക്ഷി ഇടിച്ചത്. ഇതോടെ വിമാനം വിദഗ്ധ പരിശോധനയ്ക്ക് വിധേയമാക്കി. സ്പെയർ പാർടുകൾ എത്തിച്ച് പൂർണമായും പരിശോധിച്ച് കേടുപാടുകൾ ശരിയാക്കിയ ശേഷമാണ് സേവനയോഗ്യമായെന്ന് പ്രഖ്യാപിച്ചത്.
അതിനിടെ വിമാനം റദ്ദാക്കിയതോടെ പ്രതിഷേധവുമായ യാത്രക്കാരും രംഗത്തെത്തി.










