മുംബൈ: കടയിലെത്തിയ ഉപഭോക്താവിനോട് തിലകം മായ്ക്കാൻ ആവശ്യപ്പെടുന്ന സെയിൽസ് മാന്റെ വീഡിയോ വൈറലാവുന്നു. മഹാരാഷ്ട്രയിലെ കർജാത്തിലെ ഡി-മാർട്ട് ബ്രാഞ്ചിലാണ് സംഭവം. ഈ കഴിഞ്ഞ രാമനവമി നാളിൽ ഉണ്ടായ സംഭവത്തിന്റെ ദൃശ്യങ്ങൾ ഇന്ന് സമൂഹമാദ്ധ്യമത്തിലൂടെ പ്രചരിക്കുകയായിരുന്നു.
കടയിലെത്തിയ യുവാവിനോട്, ഡി-മാർട്ട് ജീവനക്കാരൻ യാതൊരു പ്രകോപനവും കൂടാതെ തിലകം മായ്ക്കാൻ ആവശ്യപ്പെടുകയായിരുന്നു. എന്നാൽ ഉപഭോക്താവ് ഇത് സമ്മതിച്ചില്ല. തിലകം മായ്ക്കാൻ ആവശ്യപ്പെടുന്നത് എന്ത് കൊണ്ടാണെന്ന് ചോദിച്ചപ്പോൾ മറുപടി നൽകാതെ ജീവനക്കാരൻ ഒഴിഞ്ഞു മാറി.
സംഭവം അറിഞ്ഞ് പ്രദേശത്തെ ബജ്‌റംഗ്ദൾ പ്രവർത്തകർ ഡി-മാർട്ടിലെത്തുകയും കാര്യം അന്വേഷിക്കുകയും ചെയ്തു. എന്നാൽ ജീവനക്കാരൻ മറുപടി നൽകാൻ താത്പര്യം കാണിച്ചില്ല.ഇത്തരം സംഭവങ്ങൾ ആവർത്തിക്കുന്നത് വെച്ചുപൊറുപ്പിക്കില്ലെന്നും ഇത്തരം സംഭവങ്ങൾ ആവർത്തിച്ചാൽ പോലീസിനെ സമീപിക്കുമെന്നും പ്രവർത്തകർ മുന്നറിയിപ്പ് നൽകി










