കൊച്ചി ; കളമശ്ശേരിയിൽ വൻ സ്പരിറ്റ് വേട്ട. 7000 ലിറ്ററോളം സ്പിരിറ്റ് എക്സൈസ് പിടിച്ചെടുത്തു. ടയർ ഗോഡൗണിന്റെ മറവിലാണ് സ്പിരിറ്റ് സൂക്ഷിച്ചിരുന്നത്.സംഭവവുമായി ബന്ധപ്പെട്ട് കായംകുളം സ്വദേശി അജിത്ത് എന്നയാളെ അറസ്റ്റ് ചെയ്തിട്ടുണ്ട്.
കളമശേരി തൃക്കാക്കര അതിർത്തിയിൽ ഉണിച്ചിറയിൽ എക്സൈസ് സംഘം നടത്തിയ പരിശോധനയിലാണ് സ്പിരിറ്റ് ഗോഡൗൺ കണ്ടെത്തിയത്. ടയർ ഗോഡൗണിന്റെ രഹസ്യ അറയിലാണ് സ്പിരിറ്റ് ശേഖരം സൂക്ഷിച്ചിരുന്നത്.
വിഷു പ്രമാണിച്ച് വിതരണം ചെയ്യാനെത്തിച്ച സ്പിരിറ്റാണിതെന്ന് എക്സൈസ് ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നു.












