കൊച്ചി : എറണാകുളത്ത് സ്വകാര്യ വ്യക്തിയുടെ വീട്ടിലെ കിണറ്റിൽ വീണ കാട്ടാന ചെരിഞ്ഞു. കോടനാട് നെടുമ്പാറ താണിപ്പാറയിലാണ് സംഭവം. പുലർച്ചെ മൂന്ന് മണിക്കാണ് മുല്ലശ്ശേരി തങ്കൻ എന്നയാളുടെ പുരയിടത്തിലെ കിണറ്റിൽ പിടിയാന വീണത്.
ഇതോടെ പ്രതിഷേധവുമായി നാട്ടുകാർ രംഗത്തെത്തിയിട്ടുണ്ട്. ജനവാസ മേഖലയിൽ ഇറങ്ങിയ കാട്ടനാകളെ തുരത്താൻ വനം വകുപ്പ് നടപടി എടുക്കുന്നില്ലെന്നാണ് നാട്ടുകാരുടെ ആരോപണം. മലയാറ്റൂർ ഡി എഫ് ഒ വരാതെ ആനയെ കരയ്ക്ക് കയറ്റാൻ അനുവദിക്കില്ലെന്നാണ് നാട്ടുകാർ പറയുന്നത്.

ആഴമുള്ള കിണറിലാണ് ആന വീണത്. കൃഷി ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്ന കിണറാണിത്. കാട്ടാന ശല്യം രൂക്ഷമായ പ്രദേശത്ത് ഇതിന് പരിഹാരം തേടി നേരത്തെയും പ്രതിഷേധങ്ങൾ സംഘടിപ്പിച്ചിട്ടുണ്ട്.












