ന്യൂഡൽഹി: കേരളത്തിലെ ജനങ്ങൾക്ക് വിഷു ആശംസകൾ നേർന്ന് ബിജെപി ദേശീയ അദ്ധ്യക്ഷൻ ജെ.പി നദ്ദ. ഈ വർഷം എല്ലാവർക്കും സമാധാനവും സന്തോഷവും സമൃദ്ധിയും നൽകട്ടെയെന്ന് അദ്ദേഹം പറഞ്ഞു. സമൂഹമാദ്ധ്യമത്തിൽ മലയാളത്തിലായിരുന്നു അദ്ദേഹം ആശംസ പങ്കുവച്ചത്. അദ്ദേഹത്തിന് തിരിച്ചും ആളുകൾ ആശംസ നേർന്നു.
കേരളത്തിലെ എല്ലാം ജനങ്ങൾക്കും എന്റെ ഹൃദയം നിറഞ്ഞ വിഷു ആശംസകൾ. ഈ പുതുവർഷം എല്ലാവർക്കും സമാധാനവും സന്തോഷവും സമൃദ്ധിയും നൽകട്ടെ എന്ന് ആശംസിക്കുന്നു- നദ്ദ ട്വീറ്റ് ചെയ്തു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയും കേരളീയർക്ക് വിഷു ആശംസകൾ നേർന്നിരുന്നു. വിഷുവിന്റെ പ്രത്യേക വേളയിൽ ഏവർക്കും ആശംസകൾ. എല്ലാവർക്കും സന്തോഷവും ആരോഗ്യവും നിറഞ്ഞ ഒരു വർഷം ആശംസിക്കുന്നു. നിങ്ങളുടെ ജീവിതത്തിൽ വിജയവും സമൃദ്ധിയും ഉണ്ടാകട്ടെയെന്നായിരുന്നു പ്രധാനമന്ത്രി പറഞ്ഞത്.








