തിരുവനന്തപുരം ; റംസാന് ബിജെപി പ്രവർത്തകർ മുസ്ലീം വീടുകളിൽ സന്ദർശനം നടത്തുമെന്ന് ദേശീയ നേതാവ് പ്രകാശ് ജാവദേക്കർ. ബിജെപിയിൽ എല്ലാ വിഭാഗം ആളുകളുമുണ്ട്, അതിനാൽ ഇത് വോട്ട് ബാങ്ക് ലക്ഷ്യമിട്ടല്ല. മോദിയുടെ നേതൃത്വത്തിൽ ഇന്ത്യ കൂടുതൽ ശക്തമാകുമെന്നും പ്രകാശ് ജാവദേക്കർ പറഞ്ഞു.
വൈവിധ്യങ്ങളുടെ നാടാണ് ഇന്ത്യ. ജാതിമത ഭേദമന്യേ എല്ലാവരും ഒന്നിച്ച് ജീവിക്കുന്ന ഭൂമിയിലെ അപൂർവം രാജ്യങ്ങളിലൊന്നാണിത്. ഇവിടെ ആഘോഷങ്ങളും ഒന്നിച്ച് കൊണ്ടാടുന്നത്. . ഇതാണ് യഥാർത്ഥ ഇന്ത്യ എന്നും പ്രകാശ് ജാവദേക്കർ പറഞ്ഞു.
ഈസ്റ്ററിന് ബിജെപി നേതാക്കൾ ക്രൈസ്തവ വിശ്വാസികളുടെ വീടുകൾ സന്ദർശിച്ചിരുന്നു. ഇന്ന് വിഷു ദിനത്തിൽ ക്രൈസ്തവ മതപുരോഹിതരുമായി ബിജെപി നേതാവ് വിവി രാജേഷിന്റെ വസതിയിൽ കൂടിക്കാഴ്ച നടന്നു. ഇതിന് പിന്നാലെ മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
എൽഡിഎഫും യുഡിഎഫും ബിജെപിയെ ന്യൂനപക്ഷങ്ങളുടെ മുന്നിൽ ചിത്രീകരിച്ചിരിക്കുന്നത് നല്ല നിലയിലല്ല, അതിൽ മാറ്റമുണ്ടാകുന്നുണ്ടെന്നും ജാവദേക്കർ വ്യക്തമാക്കി.
Discussion about this post