കണ്ണൂർ : സുഡാനിൽ വെടിയേറ്റ് മരിച്ച് 24 മണിക്കൂർ കഴിഞ്ഞിട്ടും ഇതുവരെ ആൽബർട്ട് അഗസ്റ്റിന്റെ മൃതദേഹം പോലും നീക്കാനായിട്ടില്ലെന്ന് ഭാര്യ ഇസബെല്ല. ഫ്ലാറ്റിന്റെ അടിത്തട്ടിൽ ഭക്ഷണം പോലും ഇല്ലാത്ത അവസ്ഥയാണ്. താനും മക്കളും ഇവിടെ ഭയന്ന് കഴിയുകയാണെന്നും ഇസബെല്ല പറഞ്ഞു. സർക്കാർ അടിയന്തിരമായി സഹായിക്കണെമന്നും ഇവർ ആവശ്യപ്പെട്ടിട്ടുണ്ട്.
സുഡാനില്‍ സൈന്യവും അര്‍ദ്ധസൈനിക വിഭാഗവും തമ്മിലുണ്ടായ ഏറ്റുമുട്ടിലിനിടെ കണ്ണൂർ ആലക്കോട് നെല്ലിപ്പാറ സ്വദേശി ആല്‍ബര്‍ട്ട് അഗസ്റ്റിനാണ് കൊല്ലപ്പെട്ടത്. ദാല്‍ ഗ്രൂപ്പ് ഓഫ് കമ്പനി ജീവനക്കാരനാണ് ആല്‍ബര്‍ട്ട്. വിമുക്തഭടൻ കൂടിയാണ് കൊല്ലപ്പെട്ട ആൽബർട്ട് അഗസ്റ്റിന്‍. ഏറ്റുമുട്ടൽ തുടരുന്ന പശ്ചാത്തലത്തിൽ ഇന്ത്യക്കാരോട് വീടിനുള്ളില്‍ തന്നെ തുടരാന്‍ എംബസി നിര്‍ദ്ദേശിച്ചിരുന്നു.
സുഡാനിന്‍റെ തലസ്ഥാനമായ ഖാര്‍ത്തൂമില്‍ ഒട്ടേറെ തവണ വെടിവയ്പ്പുണ്ടായി. 56 ലേറെ സാധാരണക്കാർ ഇതിനോടകം കൊല്ലപ്പെട്ടു. അതേസമയം മൂന്ന് മണിക്കൂർ നേരത്തേക്ക് പരിക്കേറ്റവരെ ഒഴിപ്പിക്കുന്നത് ഉൾപ്പെടെയുള്ള മാനുഷിക നടപടികൾക്കായി സുരക്ഷിതമായ വഴി തുറക്കാനുള്ള ഐക്യരാഷ്ട്രസഭയുടെ നിർദ്ദേശം അവർ അംഗീകരിച്ചതായി സൈന്യം പറഞ്ഞു
Discussion about this post