കൊച്ചി : പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിവാഹത്തിന് ക്ഷണിച്ച് അനുഗ്രഹം വാങ്ങിയ വിവരം പങ്കുവെച്ച് സംവിധായകൻ വിഷ്ണു മോഹൻ. വിവാഹത്തിന്റെ ആദ്യ ക്ഷണക്കത്ത് നരേന്ദ്ര മോദിക്ക് നൽകാനും വെറ്റിലയും അടക്കയും കസവ് മുണ്ടും നൽകി അനുഗ്രഹം വാങ്ങാനുമുള്ള ഭാഗ്യം ലഭിച്ചുവെന്ന് വിഷ്ണു മോഹൻ ഫേസ്ബുക്കിൽ കുറിച്ചു.
നടന്നത് സ്വപ്നമാണോ യാഥാർഥ്യമാണോ എന്ന് ഇപ്പോഴും തിരിച്ചറിയാൻ പറ്റാത്ത അവസ്ഥയാണ്. കേരളീയ വേഷത്തിൽ ഋഷിതുല്യനായ അദ്ദേഹം ഒരു കാരണവരെ പോലെ തലയിൽ കൈവച്ച് അനുഗ്രഹിച്ചപ്പോൾ ഒരു ജന്മം സഫലമായ അനുഭൂതി ആയിരുന്നു. തനിക്കും പ്രതിശ്രുത വധു അഭിരാമികും ഇതിലും വലിയൊരു സുകൃതം ലഭിക്കാനില്ലെന്ന് വിഷ്ണു മോഹൻ പറയുന്നു.
താൻ വിവാഹത്തിനെത്താൻ ശ്രമിക്കാം എന്നാണ് പ്രധാനമന്ത്രി പറഞ്ഞത്. വിവാഹത്തിന് എത്തില്ല എങ്കിൽ പോലും ആ ദിവസം ധന്യമാകാൻ ഈ വാക്കുകൾ മതിയെന്ന് വിഷ്ണു മോഹൻ കൂട്ടിച്ചേർത്തു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം –
നടന്നത് സ്വപ്നമാണോ യാഥാർഥ്യമാണോ എന്ന് ഇപ്പോഴും തിരിച്ചറിയാൻ പറ്റാത്ത അവസ്ഥയിൽ ആണ്..
വിവാഹത്തിന്റെ ആദ്യ ക്ഷണക്കത്ത് ആദരണീയനായ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോഡിജിക്ക് നൽകാനും വെറ്റിലയും അടക്കയും കസവ് മുണ്ടും നൽകി അനുഗ്രഹം വാങ്ങിക്കാനുമുള്ള മഹാഭാഗ്യം ഇന്ന് ഞങ്ങൾക് ഉണ്ടായി. കേരളീയ വേഷത്തിൽ ഋഷിതുല്യനായ അദ്ദേഹം ഒരു കാരണവരെ പോലെ തലയിൽ കയ്യ് വച്ച് അനുഗ്രഹിച്ചപ്പോൾ ഒരു ജന്മം സഫലമായ അനുഭൂതി ആയിരുന്നു.
വിവാഹിതരാകാൻ പോകുന്ന എനിക്കും അഭിരാമികും ഇതിലും വലിയൊരു സുകൃതം ലഭിക്കാനുമില്ല എന്ന് കരുതുന്നു. അദ്ദേഹം പറഞ്ഞ വാക്കുകൾ തരുന്ന ഊർജം ഈ ആയുഷ്‌കാലം മുഴുവൻ നീണ്ടുനിൽക്കും. ഞങ്ങളോടൊപ്പം അഭിരാമിയുടെ അച്ഛനും അമ്മയും ഈ സന്തോഷനിമിഷത്തിനു സാക്ഷികളായി ഉണ്ടായിരുന്നു.
”I will try my best to attend ‘
ഈ വാക്കുകൾ മാത്രം മതി വിവാഹത്തിന് എത്തില്ല എങ്കിൽ പോലും ആ ദിവസം ധന്യമാകാൻ












