ബംഗളൂരു: ബംഗളൂരു സ്‌ഫോടന കേസിൽ ജാമ്യവ്യവസ്ഥയിൽ ഇളവ് ലഭിച്ച പിഡിപി ചെയർമാൻ അബ്ദുൾ നാസർ മഅദനിയുടെ കേരളത്തിലേക്കുള്ള യാത്ര വൈകിയേക്കും. പ്രത്യേക സുരക്ഷ ഒരുക്കാനായി കർണാടക പോലീസ് ആവശ്യപ്പെടട് പണം നൽകാത്തതാണ് യാത്ര വൈകാൻ കാരണം.
82 ദിവസത്തെ യാത്രയ്ക്കും, 20 സുരക്ഷാ ഉദ്യോഗസ്ഥർക്കും, വിമാന ടിക്കറ്റിനും,താമസത്തിനും അയുധങ്ങൾ കൊണ്ടുവരാനുള്ള അനുമതിക്കുമായി 60 ലക്ഷം രൂപയോളം ചിലവ് വരും. ഇത് അടയ്ക്കാൻ ആവശ്യപ്പെട്ട് കർണാടക പോലീസ് കത്ത് നൽകിയിരുന്നു. എന്നാൽ പണം അടക്കാനാവില്ലെന്ന് മഅദനിയുടെ കുടുംബം പറയുകയായിരുന്നു.
നിലവിൽ ഇത്രയും തുക നൽകാൻ നിർവാഹമില്ലെന്നും തുടർ നടപടികൾ എങ്ങനെ വേണമെന്ന കാര്യം സുപ്രീംകോടതി അഭിഭാഷകരുമായി സംസാരിച്ച് നടത്തുമെന്നും മഅദനിയുടെ കുടുംബം വ്യക്തമാക്കുന്നു.










Discussion about this post