Sunday, May 25, 2025
  • About Us
  • Contact Us
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
Home News Kerala

തളി ക്ഷേത്ര പരിസരത്തെ ജൂബിലി ഹാളിന്റെ പേര് മാറ്റം; മുഹമ്മദ് അബ്ദുറഹിമാൻ സാഹിബിന്റെ പേര് നൽകാനുളള തീരുമാനത്തിൽ മാറ്റമില്ലെന്ന് കോർപ്പറേഷൻ

by Brave India Desk
Apr 28, 2023, 12:30 pm IST
in Kerala
Share on FacebookTweetWhatsAppTelegram

കോഴിക്കോട്: തളി ക്ഷേത്രത്തിന് സമീപത്തുളള ജൂബിലി ഹാളിന്റെ പേര് മുഹമ്മദ് അബ്ദുറഹിമാൻ സാഹിബ് സ്മാരക ഹാൾ എന്നാക്കാനുളള തീരുമാനത്തിൽ മാറ്റമില്ലെന്ന് കോഴിക്കോട് കോർപ്പറേഷൻ. ശനിയാഴ്ചത്തെ ഉദ്ഘാടന ചടങ്ങ് നിശ്ചയിച്ചതുപോലെ നടക്കുമെന്നും കോർപ്പറേഷൻ മേയർ അറിയിച്ചു. ഏകപക്ഷീയമായ സർവ്വകക്ഷിയോഗം വിളിച്ചാണ് ജൂബിലി ഹാളിന്റെ പേര് മാറ്റാനുളള തീരുമാനം കോർപ്പറേഷൻ ഉറപ്പിച്ചത്.

യോഗത്തിലേക്ക് തളി പൈതൃക സംരക്ഷണ സമിതി ഭാരവാഹികളെയും സാമൂതിരി രാജകുടുംബത്തെയും ക്ഷണിച്ചിരുന്നില്ല. ഇതിൽ പ്രതിഷേധിച്ച് ബിജെപിയും യോഗം ബഹിഷ്‌കരിച്ചു. തുടർന്ന് നടന്ന ഏകപക്ഷീയമായ യോഗമാണ് പുതിയ പേരുകളിൽ മാറ്റം വേണ്ടെന്ന് തീരുമാനിച്ചത്.

Stories you may like

ജയിലിൽ മുണ്ടുപയോഗിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ച അഫാന്റെ നില അതീവ ഗുരുതരം; ശ്വസിക്കുന്നത് വെന്റിലേറ്ററിന്റെ സഹായത്തോടെ

മുന്നറിയിപ്പ്;കണ്ടെയ്നറുകൾ തൊടരുത്, അടുത്ത് പോകരുത്; 200 മീറ്റർ മാറി നിൽക്കണം…

പേര് മാറ്റുന്ന കാര്യം നാട്ടുകാരുമായി ആലോചിച്ചില്ലെന്ന് ആരോപിച്ച് ഹൈന്ദവ വിശ്വാസികൾ രംഗത്തെത്തിയിരുന്നു. കഴിഞ്ഞ ദിവസം ക്ഷേത്രത്തിന് സമീപം നാമജപ കൂട്ടായ്മയും നടത്തിയിരുന്നു. കോർപ്പറേഷൻ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി പുതുക്കി നിർമിച്ച ജൂബിലി ഹാൾ, പാർക്ക് എന്നിവയാണ് പേര് മാറ്റത്തിലൂടെ ശക്തമായ പ്രതിഷേധം ക്ഷണിച്ചുവരുത്തിയത്.

സ്വാതന്ത്ര്യ സമരത്തിന്റെ ജൂബിലി എന്ന നിലയ്ക്കാണ് ജൂബിലി ഹാൾ എന്ന പേര് വന്നത്. എല്ലാ സ്വാതന്ത്ര്യ സമര സേനാനികൾക്കുമുളള ആദരവായിരുന്നു അത്. എന്നാൽ ഇപ്പോൾ ഒരാളുടെ പേര് മാത്രം നൽകുന്നത് ബാക്കിയുളളവരെ അവഹേളിക്കുന്നതിന് തുല്യമാണെന്നും ആക്ഷേപം ഉയർന്നിരുന്നു. പുതുക്കി പണിത പാർക്കിന് മാൻ ഹോളിൽ കുടുങ്ങിയവരെ രക്ഷിക്കാൻ ശ്രമിച്ച നൗഷാദിന്റെ സ്മരണാർത്ഥം നൗഷാദ് പാർക്ക് എന്നാണ് പേര് മാറ്റുന്നത്. ഇതും പ്രതിഷേധം ക്ഷണിച്ചുവരുത്തിയിരുന്നു. ക്ഷേത്ര ഭൂമി ഇസ്ലാമിക വൽക്കരിക്കാനുളള നീക്കമാണിതെന്ന് വിശ്വാസികൾ ചൂണ്ടിക്കാട്ടുന്നു.

സ്വാതന്ത്ര്യത്തിന്റെ അൻപതാം വാർഷികത്തിൽ കേന്ദ്രസർക്കാർ സഹായത്തോടെ പണിത സ്വാതന്ത്ര്യസമര സ്മരണകൾ പ്രതിപാദിക്കുന്ന പേര് മാറ്റുന്നത് രാഷ്ട്രീയ അജൻഡയുടെ ഭാഗമാണെന്ന് ബിജെപി ആരോപിച്ചിരുന്നു. മേയറുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സപ്ലിമെന്ററി അജൻഡയായി ചേർത്താണ് പേരുമാറ്റം പാസാക്കിയത്.

തളി പ്രദേശത്തെ മർക്കസുദ്ധവ എന്ന് ഗൂഗിളിൽ രേഖപ്പെടുത്തിയതും വിവാദമായിരുന്നു. മാത്രമല്ല ചില റോഡുകളുടെ പേരുകളും ഇത്തരത്തിൽ രഹസ്യമായി മാറ്റിയതായി ആരോപണം ഉയർന്നിരുന്നു. ഈ സാഹചര്യത്തിലാണ് പ്രതിഷേധവുമായി രംഗത്തിറങ്ങിയത്. ജൂബിലി ഹാളിന്റെ ഉദ്ഘാടനം മന്ത്രി എംബി രാജേഷും നൗഷാദ് പാർക്ക് മന്ത്രി പി.എ മുഹമ്മദ് റിയാസുമാണ് ഉദ്ഘാടനം ചെയ്യുക.

Tags: name changeThali TempleJubilee Hall
Share8TweetSendShare

Latest stories from this section

ദാ മഴക്കാലം എത്തി,ചിലതൊന്നും കഴിച്ചുകൂടാ…എന്നിലിതൊക്കെ കഴിക്കുകയും വേണം; മാറ്റംവരുത്തിയാൽ നല്ലത്…

നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ പിണറായിസത്തിന്റെ അവസാന ആണി അടിച്ചിരിക്കും ; സ്ഥാനാർത്ഥിയെ യുഡിഎഫ് തീരുമാനിക്കുമെന്ന് പി വി അൻവർ

എംഎസ്‌സി എൽസ 3 കപ്പൽ മുങ്ങുന്നു! കൂടുതൽ കണ്ടെയ്‌നറുകൾ കടലിൽ പതിച്ചു

തുള്ളിക്കൊരു കുടം : ഇന്നും അതിതീവ്ര മഴ : 5 ജില്ലകളിൽ റെഡ് അലർട്ട്

Discussion about this post

Latest News

ജയിലിൽ മുണ്ടുപയോഗിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ച അഫാന്റെ നില അതീവ ഗുരുതരം; ശ്വസിക്കുന്നത് വെന്റിലേറ്ററിന്റെ സഹായത്തോടെ

മുന്നറിയിപ്പ്;കണ്ടെയ്നറുകൾ തൊടരുത്, അടുത്ത് പോകരുത്; 200 മീറ്റർ മാറി നിൽക്കണം…

ജപ്പാനെ പിന്തള്ളി ഇന്ത്യ,ഇനി മുന്നിൽ മൂന്നേ മൂന്ന് രാജ്യങ്ങൾ മാത്രം;സാമ്പത്തികശക്തി

കോവിഡ് -19 സ്ഥിരീകരിച്ച 21 വയസ്സുകാരൻ മരിച്ചു ; പുതിയ കോവിഡ് ബാധയിൽ ഇന്ത്യയിൽ ഇതുവരെ സ്ഥിരീകരിച്ചത് 257 കേസുകൾ

ദാ മഴക്കാലം എത്തി,ചിലതൊന്നും കഴിച്ചുകൂടാ…എന്നിലിതൊക്കെ കഴിക്കുകയും വേണം; മാറ്റംവരുത്തിയാൽ നല്ലത്…

ഇന്ത്യയിൽ കലാപമുണ്ടാക്കാൻ ശ്രമിച്ചു,ഭീകരരെ ഉപയോഗിച്ച് ഭീഷണിപ്പെടുത്തിയതിന് പാകിസ്താന് തിരിച്ചടി നൽകി; എസ് ജയ്ശങ്കർ

നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ പിണറായിസത്തിന്റെ അവസാന ആണി അടിച്ചിരിക്കും ; സ്ഥാനാർത്ഥിയെ യുഡിഎഫ് തീരുമാനിക്കുമെന്ന് പി വി അൻവർ

ഉപതിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു ; കേരളം, ഗുജറാത്ത്, പഞ്ചാബ്, ബംഗാൾ എന്നിവിടങ്ങളിലായി 5 മണ്ഡലങ്ങളിൽ ഉപതിരഞ്ഞെടുപ്പ്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies