വയനാട് സുല്‍ത്താന്‍ ബത്തേരിയില്‍ കേരള കോണ്‍ഗ്രസ് മാണി ഗ്രൂപ്പിന്റെ പിന്തുണയില്‍ എല്‍ഡിഎഫ് ഭരണത്തിലെത്തി. എല്‍ഡിഎഫിലെ സികെ സഹദേവനാണ് ഇവിടെ ചെയര്‍മാനായി തെരഞ്ഞെടുക്കപ്പെട്ടത്. യുഡിഎഫിനും എല്‍ഡിഎഫിനും 17 അംഗങ്ങള്‍ വീതമുള്ള നഗരസഭയില്‍ കേരളാ കോണ്‍ഗ്രസ് മാണി വിഭാഗം എന്‍ഡിഎഫിന് അനുകൂലമായ നിലപാടെടുക്കുകയായിരുന്നു.
ഇരുമുന്നണികളും ഒപ്പത്തിനൊപ്പമുള്ള ഇരിങ്ങാലക്കുട നഗരസഭയില്‍ യുഡിഎഫ് അട്ടിമറിയിലൂടെ ഭരണം പിടിച്ചു. ഇടതു പക്ഷത്തെ ഒരംഗത്തിന്റെ വോട്ട് അസാധുവായതാണ് യുഡിഎഫിന് തുണയായത്. എല്‍.ഡി.എഫിനും യു.ഡി.എഫിനും 19 അംഗങ്ങളുള്ള ഇരിങ്ങാലക്കുട നഗരസഭയില്‍ ചെയര്‍പേഴ്സണായി കോണ്‍ഗ്രസ് പ്രതിനിധി നിമ്യ ഷിജു തെരഞ്ഞെടുക്കപ്പെട്ടു.
പാലക്കാട്ട് എല്‍ഡിഎഫിനും യുഡിഎഫിനും 13 അംഗങ്ങള്‍ വീതമുള്ള മണ്ണാര്‍ക്കാട് നഗരസഭയില്‍ നറുക്കെടുപ്പിലൂടെ ഭരണം യുഡിഎഫിന് ലഭിച്ചു. മുസ്ലംിലീഗ് വോട്ടെടുപ്പില്‍ നിന്ന് വിട്ട് നിന്നതോടെ കണ്ണൂര്‍ ഇരിട്ടിയില്‍ ഭരണം എല്‍ഡിഎഫിന് ലഭിച്ചു. യുഡിഎഫിന് 15 ഇംഗങ്ങളും എല്‍ഡിഎഫിന് 13 അംഗങ്ങളുമായിരുന്ന ഇവിടെ മുസ്ലിം ലീഗിലെ മൂന്ന് അംഗങ്ങള്‍ വോട്ടെടുപ്പ് ബഹിഷ്ക്കരിക്കുകയായിരുന്നു.
യുഡിഎഫിന് ചെയര്‍പേഴ്സണ്‍ സ്ഥാനാര്‍ഥികളുടെ കാര്യത്തില്‍ തീരുമാനത്തിലെത്താന്‍ കഴിയാതിരുന്നതോടെ കളമശ്ശേരി, കല്‍പ്പറ്റ നഗരസഭകളിലെ അധ്യക്ഷന്മാരുടെ തിരഞ്ഞെടുപ്പ് മാറ്റിവച്ചു. രണ്ടിടത്തും യു.ഡി.എഫ് അംഗങ്ങള്‍ വോട്ടെടുപ്പ് ബഹിഷ്കരിച്ചതോടെ ക്വാറം തികയാതെ വന്നതോടെയാണ് തിരഞ്ഞെടുപ്പ് മാറ്റിവയ്ക്കേണ്ടിവന്നത്. നാളെ വീണ്ടും തിരഞ്ഞെടുപ്പ് നടക്കും.
Discussion about this post