Monday, September 28, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
India

പോലീസിൽ ചേർന്ന കുറ്റത്തിന് ഭീകരർ വെടിവെച്ചിട്ടു, കുത്തിവീഴ്ത്തി; കണ്ണുകൾ ചൂഴ്‌ന്നെടുത്തു; അഫ്ഗാനിലെ സ്ത്രീകളുടെ അവസ്ഥ തുറന്നുപറഞ്ഞ് യുവതി

by Brave India Desk
May 3, 2023, 08:57 pm IST
in India, International
Share on Facebook
Tweet
WhatsApp
Telegram

കാബൂൾ : പോലീസിൽ ചേർന്നതിന് അഫ്ഗാനിസ്ഥാനിൽ യുവതിക്ക് അനുഭവിക്കേണ്ടി വന്നത് കൊടിയ പീഡനങ്ങൾ. രണ്ട് വയസുകാരിയായ മകളെയുമെടുത്ത് താലിബാൻ ഭീകരരുടെ കൈയ്യിൽ നിന്ന് രക്ഷപ്പെട്ടോടി ഇന്ത്യയിലെത്തിയ ഖത്തേര ഹശ്മിയാണ് തനിക്ക് നേരിടേണ്ടി വന്ന കൊടും ക്രൂരതകൾ വിവരിച്ചത്. താലിബാന്റെ സ്ത്രീവിരുദ്ധ നിലപാടുകൾ തന്റെ ജീവതം തന്നെ തകർക്കിരിക്കുകയാണെന്ന് ഹശ്മി പറഞ്ഞു.

”ഏഴാം വയസിലാണ് വളരെ മുതിർന്ന് ഒരാളുമായി എന്റെ വിവാഹം ഉറപ്പിച്ചത്. 12 ാം വയസിൽ വിവാഹിതയായി. സ്‌കൂളിൽ പോകണമെന്നും വിദ്യാഭ്യാസം നേടണമെന്നുമെല്ലാം ഞാൻ ആഗ്രഹിച്ചിരുന്നു. എന്നാൽ ഒന്നും നിറവേറ്റാനായില്ല. തുടർന്നാണ് അഫ്ഗാൻ പോലീസിൽ ചേരാൻ തീരുമാനിച്ചത്. ഈ ആഗ്രഹവും മനസിൽ വെച്ച് നിരവധി വാതിലുകൾ മുട്ടി, എന്നാൽ ആരും സഹായിച്ചിട്ടില്ല. തുടർന്ന് അടിസ്ഥാന വിദ്യാഭ്യാസം നേടിയ ശേഷമാണ് പോലീസിൽ ചേർന്നത്. അപ്പോൾ തന്നെ താലിബാൻ ഭീകരർ ഭീഷണിപ്പെടുത്താൻ ആരംഭിച്ചു.” ഹശ്മി പറഞ്ഞു.

Stories you may like

ആഗോള ചിപ്പ് ഹബ്ബാകാൻ ഇന്ത്യ; സെമികണ്ടക്ടർ മേഖലയിൽ പുതിയ പ്രതീക്ഷ

40 കിലോമീറ്റർ കാറിന് മുകളിൽ; സാഹസികമായി ലഹരി സംഘത്തെ പിടികൂടി പൊലീസുകാരൻ; സോഷ്യൽ മീഡിയയിൽ വൈറലായി വീഡിയോ

” 2020 ആദ്യമാണ് ഈ സംഭവം നടക്കുന്നത്. താലിബാൻ ഭീകരർ അഫ്ഗാനിസ്ഥാൻ കൈയ്യേറാനുള്ള ശ്രമങ്ങൾ തുടങ്ങിയിരുന്നു. ഞാൻ പോലീസിൽ ചേർന്ന് ഒന്നര വർഷം പോലുമായിരുന്നില്ല. ഒരു ദിവസം വൈകീട്ട് പോലീസ് സ്‌റ്റേഷനില് നിന്ന് മടങ്ങുന്ന നേരത്താണ് താലിബാൻ ഭീകരർ എനിക്ക് നേരെ വെടിയുതിർത്തത്. അന്ന് ഞാൻ ഗർഭിണിയായിരുന്നു. ആ പരിഗണന പോലും നൽകാതെ അവരെന്നെ ആക്രമിച്ചു. 10 തവണ എന്നെ കുത്തി. ബോധരഹിതയായി വീണ എന്റെ കണ്ണുകൾ അവർ ചൂഴ്‌ന്നെടുത്തു.

അഞ്ച് ദിവസങ്ങൾക്ക് ശേഷം ബോധം വന്നപ്പോൾ കണ്ണിലാകെ ഇരുട്ടായിരുന്നു. എന്റെ കുഞ്ഞിനെ ഒരുനോക്ക് കാണാൻ ഇപ്പോഴും സാധിക്കുന്നില്ല. ആദ്യത്തെ ശമ്പളം എനിക്ക് കാണാൻ കഴിഞ്ഞില്ല.” അവർ പറഞ്ഞു.

ഹശ്മിയുടെ ദേഹത്ത് വെടിയുണ്ടകൾ തുളച്ചുകയറിയ പാടുകൾ ഇപ്പോഴും കാണാം. നേരത്തെ ഇത് എപ്പോഴും വേദനിക്കുമായിരുന്നു. എന്നാൽ ഇപ്പോഴിത് ശീലമായെന്ന് യുവതി പറഞ്ഞു.

”നിരവധി തവണ ആത്മഹത്യ ചെയ്യാൻ ശ്രമിച്ചതാണ്. എന്നാൽ മകളെക്കുറിച്ചുള്ള ചിന്തകൾ തന്നെ പിന്തരിയിപ്പിച്ചു. അഫ്ഗാനിസ്ഥാനിൽ സ്ത്രീകളെ ആരും ജോലിക്ക് വിടാറില്ല. വീട്ടിൽ നിന്ന് തന്നെ അവരെ വിലക്കും. വീട്ടുകാരെയും എതിർത്ത് പോയാൽ താലിബാൻകാർ ഭീഷണി ആരംഭിക്കും. അതും അനുസരിച്ചില്ലെങ്കിൽ അവർ ആക്രമിക്കുമെന്ന് യുവതി പറഞ്ഞു.

Tags: KABULAfghanistan
Share5
Tweet
Send
Share

Latest stories from this section

നിയന്ത്രണമില്ലാത്ത നിർമ്മിത ബുദ്ധി മനുഷ്യരാശിയെത്തന്നെ ഇല്ലാതാക്കും: പ്രത്യാഘാതം ‘നൂറുകോടി മനുഷ്യരുടെ മരണം’, ജാഗ്രതാ മുന്നറിയിപ്പുമായി ബിൽ ഗേറ്റ്സ്

നിയന്ത്രണമില്ലാത്ത നിർമ്മിത ബുദ്ധി മനുഷ്യരാശിയെത്തന്നെ ഇല്ലാതാക്കും: പ്രത്യാഘാതം ‘നൂറുകോടി മനുഷ്യരുടെ മരണം’, ജാഗ്രതാ മുന്നറിയിപ്പുമായി ബിൽ ഗേറ്റ്സ്

നെതന്യാഹുവിന്റെ അബുദാബി രഹസ്യയാത്ര: യു.എ.ഇ പ്രസിഡന്റുമായി കൂടിക്കാഴ്ച; വിവാദങ്ങൾ പുകയുന്നതിനിടെ നിർണായക നയതന്ത്ര നീക്കം

നെതന്യാഹുവിന്റെ അബുദാബി രഹസ്യയാത്ര: യു.എ.ഇ പ്രസിഡന്റുമായി കൂടിക്കാഴ്ച; വിവാദങ്ങൾ പുകയുന്നതിനിടെ നിർണായക നയതന്ത്ര നീക്കം

കുട്ടികളുടെ പഠനം, മാതാപിതാക്കളുടെ മരുന്ന്, വില്ലനായി ഇഎംഐകള്‍’: സമ്മർദങ്ങളിൽ നടുവൊടിയുന്ന ‘സാൻഡ്‌വിച്ച് ജനറേഷൻ’

കുട്ടികളുടെ പഠനം, മാതാപിതാക്കളുടെ മരുന്ന്, വില്ലനായി ഇഎംഐകള്‍’: സമ്മർദങ്ങളിൽ നടുവൊടിയുന്ന ‘സാൻഡ്‌വിച്ച് ജനറേഷൻ’

ഓപ്പറേഷൻ ഇക്കണോമിക് ഔട്ട്കാസ്റ്റ്; ഇറാന്റെ ശ്വാസം മുട്ടിച്ച് അമേരിക്കൻ സാമ്പത്തിക ഉപരോധം, മിഡ് ടേം തിരഞ്ഞെടുപ്പിന് ശേഷം ആക്രമണം?

ഓപ്പറേഷൻ ഇക്കണോമിക് ഔട്ട്കാസ്റ്റ്; ഇറാന്റെ ശ്വാസം മുട്ടിച്ച് അമേരിക്കൻ സാമ്പത്തിക ഉപരോധം, മിഡ് ടേം തിരഞ്ഞെടുപ്പിന് ശേഷം ആക്രമണം?

Latest News

തിരുവനന്തപുരത്ത് വെച്ച് രോഹിതിന് എന്താണ് സംഭവിച്ചത്? ബസിൽ നിന്നുള്ള വീഴ്ചയുടെ വീഡിയോ സമൂഹമാധ്യമങ്ങളിൽ ചർച്ചയാകുന്നു; അങ്കലാപ്പിൽ ഇന്ത്യൻ ക്യാമ്പ്

തിരുവനന്തപുരത്ത് വെച്ച് രോഹിതിന് എന്താണ് സംഭവിച്ചത്? ബസിൽ നിന്നുള്ള വീഴ്ചയുടെ വീഡിയോ സമൂഹമാധ്യമങ്ങളിൽ ചർച്ചയാകുന്നു; അങ്കലാപ്പിൽ ഇന്ത്യൻ ക്യാമ്പ്

കൊല്ലത്തെ പ്രതിഷേധം സ്വാഭാവികം, അമിത് ഷാ ദൈവമൊന്നും അല്ലല്ലോ: കെ സി വേണുഗോപാൽ

കൊല്ലത്തെ പ്രതിഷേധം സ്വാഭാവികം, അമിത് ഷാ ദൈവമൊന്നും അല്ലല്ലോ: കെ സി വേണുഗോപാൽ

വ്യാജ ഒപ്പിട്ട് വിധവാ പെൻഷൻ തട്ടിയെടുത്തു; സിപിഎം ഏരിയ കമ്മിറ്റി അംഗവും ബാങ്ക് ജീവനക്കാരനുമായ ഡിവൈഎഫ്ഐ നേതാവിന് സസ്പെൻഷൻ

വ്യാജ ഒപ്പിട്ട് വിധവാ പെൻഷൻ തട്ടിയെടുത്തു; സിപിഎം ഏരിയ കമ്മിറ്റി അംഗവും ബാങ്ക് ജീവനക്കാരനുമായ ഡിവൈഎഫ്ഐ നേതാവിന് സസ്പെൻഷൻ

‘11 വർഷത്തെ കാത്തിരിപ്പിനൊടുവിൽ വിചാരണ’: നിയമസഭാ കൈയാങ്കളി കേസിൽ വിചാരണ നടപടികൾക്ക് തിരുവനന്തപുരത്ത് തുടക്കം

‘11 വർഷത്തെ കാത്തിരിപ്പിനൊടുവിൽ വിചാരണ’: നിയമസഭാ കൈയാങ്കളി കേസിൽ വിചാരണ നടപടികൾക്ക് തിരുവനന്തപുരത്ത് തുടക്കം

ആഗോള ചിപ്പ് ഹബ്ബാകാൻ ഇന്ത്യ; സെമികണ്ടക്ടർ മേഖലയിൽ പുതിയ പ്രതീക്ഷ

ആഗോള ചിപ്പ് ഹബ്ബാകാൻ ഇന്ത്യ; സെമികണ്ടക്ടർ മേഖലയിൽ പുതിയ പ്രതീക്ഷ

‘സ്നേഹമെന്ന ഭ്രാന്തിലെ മനോഹരമായ ഭാഗം!’: ഗായകൻ വിജയ് മാധവിന്റെയും ദേവികയുടെയും കുഞ്ഞിനെ കൊഞ്ചിച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി

‘സ്നേഹമെന്ന ഭ്രാന്തിലെ മനോഹരമായ ഭാഗം!’: ഗായകൻ വിജയ് മാധവിന്റെയും ദേവികയുടെയും കുഞ്ഞിനെ കൊഞ്ചിച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി

40 കിലോമീറ്റർ കാറിന് മുകളിൽ; സാഹസികമായി ലഹരി സംഘത്തെ പിടികൂടി പൊലീസുകാരൻ; സോഷ്യൽ മീഡിയയിൽ വൈറലായി വീഡിയോ

40 കിലോമീറ്റർ കാറിന് മുകളിൽ; സാഹസികമായി ലഹരി സംഘത്തെ പിടികൂടി പൊലീസുകാരൻ; സോഷ്യൽ മീഡിയയിൽ വൈറലായി വീഡിയോ

മുഖ്യമന്ത്രിയുടെ സുരക്ഷയിൽ ഇന്റലിജൻസ് ഇടപെടൽ; ആൾക്കൂട്ടത്തിന് കർശന നിയന്ത്രണം

മുഖ്യമന്ത്രിയുടെ സുരക്ഷയിൽ ഇന്റലിജൻസ് ഇടപെടൽ; ആൾക്കൂട്ടത്തിന് കർശന നിയന്ത്രണം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies