തിരുവനന്തപുരം: ദ കേരള സ്റ്റോറിയുടെ പ്രദർശനം നിരോധിക്കുന്നത് പ്രായോഗികമല്ലെന്ന് സംസ്ഥാന സർക്കാർ. ചിത്രം ബഹിഷ്‌കരിക്കുക എന്ന പ്രചാരണവുമായി മുന്നോട്ട് പോകാനാണ് തീരുമാനം. സിനിമയുടെ പ്രദർശനം തടയുന്നത് സംബന്ധിച്ച് നിയമോപദേശം തേടാനായിരുന്നു സാംസ്‌കാരിക വകുപ്പ് ആദ്യം ആലോചിച്ചിരുന്നത്. എന്നാൽ നിരോധനം പ്രായോഗികമല്ലന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ നിയമോപദേശവും തേടേണ്ടതില്ലെന്നാണ് സർക്കാർ നിലപാട് എടുത്തിരിക്കുന്നത്.
കഴിഞ്ഞ ദിവസം സിനിമയ്‌ക്കെതിരായ ഹർജി സുപ്രീംകോടതി പരിഗണിച്ചിരുന്നില്ല. സെൻസർബോർഡ് അംഗീകാരം നൽകിയ സിനിമ നിരോധിക്കാനാകുമോ എന്ന സംശയവും പല കോണുകളിൽ നിന്നും ഉയർന്നു. ഈ രണ്ട് കാരണങ്ങളും പുതിയ തീരുമാനത്തിന് പിന്നിലുണ്ടെന്നാണ് സൂചന. സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയും കഴിഞ്ഞ ദിവസം സമാന അഭിപ്രായം പങ്കുവച്ചിരുന്നു.
Discussion about this post