ടൈം മാസികയുടെ പേഴ്സണ്‍ ഓഫ് ദി ഇയര്‍ ആവാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും. റിലയന്‍സ് ചെയര്മാന് മുകേഷ് അംബാനി, ഗൂഗിള്‍ സി.ഇ.ഒ സുന്ദര്‍ പിച്ചെ എന്നിവരാണ് മറ്റ് ഇന്ത്യന്‍ പ്രമുഖര്‍. അടുത്ത മാസമാണ് പേഴ്സണ്‍ ഓഫ് ദി ഇയര്‍ പ്രഖ്യാപനം.
നല്ല വാര്‍ത്തകളായാലും മോശം വാര്‍ത്തകളായാലും ഏറ്റവുമധികം വാര്‍ത്തകളിലിടം പിടിച്ച ആളായിരിക്കും പേഴ്സണ്‍ ഓഫ് ദി ഇയര്‍ അവുകയെന്ന് ടൈം മാസിക പറഞ്ഞു. ലോക നേതാക്കള്‍, ബിസിനസ് പ്രമുഖര്‍, പോപ് താരങ്ങള്‍ എന്നിവരാണ് പരിഗണനയിലുള്ളത്.
വിദേശ നിക്ഷേപം പ്രോത്സാഹിപ്പിച്ചെങ്കിലും നരേന്ദ്ര മോദി ചില വിവാദങ്ങളും നേരിട്ടെന്ന് ടൈം പറഞ്ഞു. കഴിഞ്ഞ വര്‍ഷവും മോദി പരിഗണനയിലുണ്ടായിരുന്നു. പേഴ്സണ്‍ ഓഫ് ദി ഇയര്‍ ആയില്ലെങ്കിലും റീഡേഴ്സ് പോളില്‍ വിജയിച്ചിരുന്നു.
അംബാനിയെകുറിച്ച് ടൈം പറയുന്നതിങ്ങനെ ഇന്ത്യയിലെ സമ്പന്നന്, ടെലികോം മുതല്‍ ലോകത്തിലെ ഏററവും വലിയ ക്രൂഡ് ഓയില്‍ സംസ്കരണശാലയുടെ വരെ ഉടമസ്ഥന്. സുന്ദര്‍ പിച്ചെയെ ടെക് ഭീമന് എന്നാണ് ടൈം മാസിക വിശേഷിപ്പിച്ചത്.
അമേരിക്കന്‍ പ്രസിഡന്റ് ബറാക്ക് ഒബാമ മുതല്‍ ഇസ്ലാമിക് സ്റ്റേറ്റ് നേതാവ് അബു ബക്കര്‍ അല്‍ ബാഗ്ദാദി വരെ പരിഗണനയിലുണ്ട്.
Discussion about this post