തിരുവനന്തപുരം: പാമ്പ് കടിയേറ്റ് പതിനഞ്ചു വയസുകാരന് ദാരുണാന്ത്യം. തിരുവനന്തപുരം കാട്ടാക്കടയാണ് സംഭവം. കാട്ടാക്കട പുഴനാട് സ്വദേശി അഭിനവ് സുനിൽ ആണ് മരിച്ചത്.
വീട് വൃത്തിയാക്കുന്നതിനിടെയാണ് കുട്ടിക്ക് പാമ്പ് കടിയേറ്റത്. കാലിലാണ് കടിയേറ്റത്. എന്നാൽ എലിയാണ് കടിച്ചതെന്ന് കരുതി ആശുപത്രിയിൽ പോയില്ല. മൂർഖൻ പാമ്പാണ് കടിച്ചതെന്ന് പിന്നീടാണ് മനസിലായതെന്ന് ബന്ധുക്കൾ പറഞ്ഞു.
ആശുപത്രിയിൽ എത്തിക്കാൻ വൈകിയതാണ് മരണകാരണമായത്. പത്താം ക്ലാസ് വിദ്യാർത്ഥിയായിരുന്നു.












