കൊച്ചി: ഓണ്‍ലൈന്‍ പെണ്‍വാണിഭ കേസില്‍ അറസ്റ്റിലായ രാഹുല്‍ പശുപാലനെതിരെ കോടതിയില്‍ കുറ്റപത്രം. ഹൈക്കോടതി അഭിഭാഷകയുടെ ഫോട്ടോ മോശമായ രീതിയില്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തതിനാണ് കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്.
ഇതിനായി പ്രത്യേക ഫേസ്ബുക്ക് പേജും രാഹുല്‍ തുടങ്ങിയിരുന്നു. എറണാകുളം രണ്ടാം ക്ലാസ് മജിസട്രേറ്റ് കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്. കേരളാ പോലീസ് ആക്ടിന്റെ സെക്ഷന്‍ 118 ഡി പ്രകാരംം മറ്റൊരാളെ മനപൂര്‍വ്വം അപമാനിക്കാന്‍ ശ്രമിച്ചതിനും ഐ.ടി ആക്ട് പ്രകാരവുമാണ് കേസ്.
എറണാകുളം സ്വദേശി അഡ്വ. രാജേശ്വരിയാണ് രാഹുലിനെതിരെ പരാതി നല്‍കിയിരുന്നത്. കേസില്‍ മുന്‍പ് രാഹുലിനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നെങ്കിലും പിന്നീട് വിട്ടയയ്ക്കുകയായിരുന്നു.
Discussion about this post