ഇടുക്കി : ഇടുക്കി ചിന്നക്കനാലിൽ നിന്ന് മയക്കുവെടിവെച്ച് പിടികൂടി പെരിയാർ കടുവ സങ്കേതത്തിൽ കൊണ്ടുവിട്ട അരിക്കൊമ്പൻ ഇപ്പോൾ തമിഴ്നാട്ടിൽ എത്തിയിരിക്കുകയാണ്. ജനവാസമേഖലയിലേക്ക് ഇറങ്ങിയ അരിക്കൊമ്പൻ റേഷൻകട ആക്രമിച്ചു. ഇന്നലെ രണ്ട് മണിയോടെ മണലാർ എസ്റ്റേറ്റിലെ റേഷൻ കടയാണ് അരിക്കൊമ്പൻ തകർക്കാൻ ശ്രമിച്ചത്.
കടയുടെ ജനൽ ഭാഗികമായി തകർത്തു. എന്നാൽ അരി എടുത്തിട്ടില്ല. തുടർന്ന് രാത്രി തന്നെ കാട്ടാന കാട്ടിലേക്ക് പോയി. ഇതോടെ ജനങ്ങളാകെ ആശങ്കയിലാണ്.
കേരളത്തിിലും അരിക്കൊമ്പൻ റേഷൻ കടകൾ തകർത്ത് പൊതുജനങ്ങൾക്ക് ശല്യം സൃഷ്ടിച്ചിരുന്നു. ഇതോടെയാണ് ആനയെ പെരിയാർ കടുവ സങ്കേതത്തിലേക്ക് കൊണ്ടുപോയത്.
Discussion about this post