നിലമ്പൂര്‍: വനത്തിനുള്ളിലെ ക്വാറി നിര്‍ത്തലാക്കണമെന്ന് റിപ്പോര്‍ട്ട് നല്‍കിയ ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസറെ മാറ്റി. നിലമ്പൂര്‍ നോര്‍ത്ത് ഡി.എഫ്.ഒ സുനില്‍ കുമാറിനെയാണ് കോഴിക്കോട്ടേയ്ക്ക് സ്ഥലം മാറ്റിയത്.
ക്വാറി നടത്തുന്നത് സര്‍ക്കാര്‍ കാര്‍ഷികാവശ്യത്തിന് അനുവദിച്ച 780 ഏക്കര്‍ ഭൂമിയിലാണ്. ക്വാറി തിരിച്ച് പിടിക്കണമെന്ന് സുനില്‍ ജില്ലാ കളക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കിയതിനാണ് നടപടി. സ്ഥലം മാറ്റത്തിന് പിന്നില്‍ ഒരു മന്ത്രിയാണെന്നാണ് സൂചന.
ഭരണപരമായ കാര്യങ്ങള്‍ പരിഗണിച്ച് നിലമ്പൂര്‍ നോര്‍ത്ത് ഡി.എഫ്.ഒയെ മാറ്റുന്നുവെന്നാണ് വനം വകുപ്പ് ഉത്തരവില്‍ പറയുന്നത്. സര്‍ക്കാറിന്റെ കൈവശമുള്ള വനഭൂമിയിലാണ് ക്വാറികള്‍ പ്രവര്‍ത്തിക്കുന്നതെന്ന കണ്ടെത്തിയ സുനില്‍ കുമാര്‍ അവ പൂട്ടിക്കാനുള്ള നടപടി എടുത്തിരുന്നു.
Discussion about this post