ഭോപ്പാൽ: ജീവനുള്ള മയിലിന്റെ തൂവൽ പറിച്ചെടുക്കുന്ന വീഡിയോ സമൂഹമാദ്ധ്യമത്തിൽ പങ്കുവെച്ച യുവാവിനെതിരെ തിരഞ്ഞ് പോലീസ്.മദ്ധ്യപ്രദേശിലെ കട്‌നി ജില്ലയിലാണ് സംഭവം. ജീവനുള്ള മയിലിന്റെ തൂവൽ ഓരോന്നായി പറിച്ചെടുക്കുന്നത് ദൃശ്യങ്ങളിലുള്ളത്. മയിൽ വേദനകൊണ്ട് പുളയുന്നത് ദൃശ്യങ്ങളിൽ നിന്ന് വ്യക്തമാണ്. ബാക്ക്ഗ്രൗണ്ട് സോങ് ഉൾപ്പെടുത്തിയ വീഡിയോ ആണ് സമൂഹമാദ്ധ്യമത്തിൽ പങ്കുവെച്ചത്.
സംഭവത്തിൽ യുവാവിനെ തിരിച്ചറഞ്ഞതായും കണ്ടെത്താനുള്ള ശ്രമത്തിലാണെന്നും പോലീസ് പറഞ്ഞു. വീഡിയോ സമൂഹമാദ്ധ്യമത്തിൽ പ്രചരിച്ചത് പിന്നാലെ നടപടി സ്വീകരിക്കണമെന്ന ആവശ്യം ശക്തമായിരുന്നു.
സോഷ്യൽ മീഡിയയിൽ പ്രചരിച്ച വീഡിയോയിലെ ബൈക്കിന്റെ നമ്പർ അടിസ്ഥാനമാക്കിയാണ് യുവാവിനെ തിരിച്ചറിഞ്ഞത്. പോലീസ് നടപടി ആരംഭിച്ചതിന് പിന്നാലെ പ്രതി ഒളിവിൽ പോയതായി പോലീസ് വ്യക്തമാക്കി.








