തിരുവനന്തപുരം: എസ്.സി പ്രമോട്ടർ ജോലിക്ക് പാർട്ടിക്കാരല്ലാത്തവരെ ശുപാർശ ചെയ്യേണ്ടതില്ലെന്ന് ആദിവാസി ക്ഷേമസമിതി നേതാവിന്റെ ശബ്ദസന്ദേശം. കൊടിപിടിക്കാത്തവരെ വേണ്ടെന്നും നിലവിലെ പ്രമോട്ടർമാർ സംഘടനാപ്രവർത്തനത്തിന് തയ്യാറാണെന്ന് പറഞ്ഞാൽ കേൾക്കരുതെന്നും തിരുവനന്തപുരത്തെ ജില്ലാ നേതാവ് പറയുന്ന ശബ്ദസന്ദേശമാണ് പുറത്ത് വന്നിരിക്കുന്നത്.
നിലവിൽ കയറിയ പ്രമോട്ടർമാർ ആരും പാർട്ടിയുമായി ബന്ധമുള്ളവരല്ലെന്നും അവരെ സംരക്ഷിക്കാനോ വീണ്ടും പ്രമോട്ടർമാരായി നിയമിക്കാനോ സാധ്യമല്ലെന്നും നേതാവ് വാദിക്കുന്നു. തുടർന്ന് ശുപാർശകൾ നൽകുമ്പോൾ പാർട്ടിയുമായി ബന്ധമുള്ളവരെ തിരഞ്ഞെടുക്കാൻ ശ്രദ്ധിക്കണമെന്നുമാണ് വാട്‌സ്ആപ്പ് സന്ദേശത്തിൽ പറയുന്നത്. മാസം പതിനായിരം രൂപ ഓണറേറിയം ലഭിക്കുന്ന ജോലിയാണ് എസ്.സി പ്രമോട്ടറുടേത്. ഒരു വർഷമാണ് ഇവരുടെ സേവന കാലാവധി.
Discussion about this post