ഡല്‍ഹി: അന്തരിച്ച വി.എച്ച്.പി നേതാവ് അശോക് സിംഗളിനുള്ള ആദരസൂചകമായി രാമക്ഷേത്രത്തിന്റെ നിര്‍മ്മാണം വേഗത്തിലാക്കാനുള്ള നടപടിയെടുക്കുമെന്ന് ആര്.എസ്.എസ് നേതാവ് മോഹന്‍ ഭാഗവത്. ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ രാമക്ഷേത്രം പൂര്‍ത്തിയാക്കി ആദ്ദേഹത്തിന്റെ ആഗ്രഹം നടപ്പിലാക്കാന്‍ കഴിയുമെന്നാണ് കരുതുന്നതെന്നും അദ്ദേഹം പറഞ്ഞു.
രാമക്ഷേത്രം പണിയുന്ന കാര്യത്തില്‍ മുന്നിട്ടിറങ്ങിയ വ്യക്തിയായിരുന്നു അശോക് സിംഗള്‍. അദ്ദേഹം കാണിച്ചു തന്ന വഴിയിലൂടെയാണ് ഞങ്ങള്‍ മുന്നോട്ട് പോകുന്നത്- അദ്ദേഹം പറഞ്ഞു.
രണ്ട് കാര്യങ്ങളിലായിരുന്നു അശോക് സിംഗങ്ങള്‍ പങ്കുവഹിച്ചിരുന്നത്. രാമജന്മഭൂമിയില്‍ രാമക്ഷേത്രം പണിയുക, ലോകം മുഴുവന്‍ വേദം എത്തിക്കുക. അദ്ദേഹത്തിന്റെ ആഗ്രഹങ്ങള്‍ സാധിപ്പിക്കാന്‍ വേണ്ടതെല്ലാം ചെയ്യുമെന്നും മോഹന്‍ ഭാഗവത് വ്യക്തമാക്കി. അശോക് സിംഗളിന്റെ അനുസ്മരണവുമായി ബന്ധപ്പെട്ട ചടങ്ങിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
Discussion about this post