ഡല്‍ഹി: ഇനി മുതല്‍ യുദ്ധങ്ങള്‍ പ്രധാനമായും അരങ്ങേറുക സൈബര്‍ സ്‌പേസിലായിരിക്കുമെന്ന് പ്രതിരോധ മന്ത്രി മനോഹര്‍ പരീക്കര്‍. ഭാവിയില്‍ രൂക്ഷമാകാന്‍ സാധ്യതയുള്ള സൈബര്‍ ആക്രമണങ്ങളില്‍ നിന്നും ഫലപ്രദമായി രാജ്യത്തെ രക്ഷിക്കുന്നതിന് പുത്തന്‍ സാങ്കേതിക വിദ്യകള്‍ സ്വായത്തമാക്കേണ്ടത് സൈന്യത്തെ സംബന്ധിച്ചിടത്തോളം അത്യാവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.
സ്വന്തം അജണ്ടകള്‍ നടപ്പാക്കുന്നതിന് ഏറ്റവും മികച്ച രീതിയില്‍ ഇന്റര്‍നെറ്റ് സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തുന്നത് ഇസ്ലാമിക് സ്റ്റേറ്റ് ഭീകരരാണെന്ന് പരീക്കര്‍ പറഞ്ഞു. ഇന്ത്യന്‍ സൈന്യവും സി.ഐ.ഐ.എയും സംയുക്തമായി സംഘടിപ്പിച്ച ഡിഫ്‌കോം സെമിനാറില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. വര്‍ധിയ്ക്കുന്ന സൈനിക ആവശ്യങ്ങള്‍ക്കനുസരിച്ച് സാങ്കേതിക വിദ്യയും സിസ്റ്റവും വളര്‍ത്തിയെടുക്കേണ്ടതുണ്ട്.
പുത്തന്‍ സാങ്കേതിക വിദ്യകളെ സൈന്യത്തിന്റെ പ്രവര്‍ത്തനത്തിന് കൂടുതല്‍ ബലം നല്‍കുന്ന രീതിയില്‍ ഉപയോഗിക്കുകയാണ് വേണ്ടത്. രാജ്യാന്തര രംഗങ്ങളില്‍ നിര്‍ണ്ണായക റോള്‍ കൈകാര്യം ചെയ്യുന്ന രീതിയിലേക്ക് ഇന്ത്യ വളരുമെന്നും അദ്ദേഹം പറഞ്ഞു. അതേ സമയം പരമ്പരാഗത രീതിയിലുള്ള സൈനിക പ്രവര്‍ത്തനകള്‍ ഒരു കാലത്തും ഇല്ലാതാകില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
Discussion about this post