ലക്‌നൗ : പത്ത് ലക്ഷം രൂപ തട്ടിയെടുക്കാൻ ശ്രമിച്ച സംഭവത്തിൽ 100 വയസുകാരിക്കെതിരെ കേസെടുത്ത് പോലീസ്. കാൻപൂർ സ്വദേശിയായ ചന്ദ്രകാളി ദേവിക്കെതിരെയാണ് പോലീസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തത്. മാധുരി എന്ന യുവതി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് നടപടിയെടുത്തത്.
ഉത്തർപ്രദേശിലെ കാൻപൂരിലാണ് സംഭവം. സ്വത്ത് തർക്കവുമായി ബന്ധപ്പെട്ടാണ് പ്രശ്‌നങ്ങൾ ആരംഭിച്ചത് എന്ന് യുവതി പറഞ്ഞു. തന്റെ പേരിലുള്ള സ്ഥലം വ്യാജ രേഖകൾ ഉണ്ടാക്കി ചന്ദ്രകാളി ദേവി സ്വന്തം പേരിലാക്കുകയായിരുന്നു
യുവതിയും ഭർത്താവും ഇവിടെയെത്തിയപ്പോൾ നിരവധി പേർ ചേർന്ന് ഇവരെ തടഞ്ഞുനിർത്തി ആക്രമിക്കുകയായിരുന്നു. ചന്ദ്രകാളി, സുഷമ തിവാരി, കൃഷ്ണ മുരാരി, മംമ്ത ദുബെ എന്നിവർ ചേർന്ന് ഇവിടെ കൊള്ളസംഘം നടത്തുന്നുണ്ടെന്നും ഏറെ കാലമായി ഇവർ ഇവിടെ താമസിക്കുകയായണെന്നും യുവതി പറഞ്ഞു. 5-10 ലക്ഷം രൂര വരെ വാങ്ങാതെ ആരെയും ഇവരിവിടെ വീട് വെയ്ക്കാൻ അനുവദിക്കാറില്ല. പത്ത് ലക്ഷം രൂപ നൽകിയില്ലെങ്കിൽ വീട് വെയ്ക്കാൻ അനുവദിക്കില്ലെന്ന് പറഞ്ഞ് ചന്ദ്രകാളി ദേവി ഭീഷണിപ്പെടുത്തിയിരുന്നു എന്നാണ് പരാതിക്കാരി പറയുന്നത്.
എന്നാൽ സംഭവം അറിഞ്ഞ ചന്ദ്രകാളി ദേവി മകളോടൊപ്പം നേരിട്ട് പോലീസ് സ്‌റ്റേഷനിലെത്തി വിശദമായ അന്വേഷണം നടത്തണമെന്ന് അഭ്യർത്ഥിച്ചു. ഇത് തന്റെ പേരിലുള്ള സ്ഥലമാണെന്നും എന്നാൽ മാധുരി സ്ഥലം കൈയ്യടക്കി വെച്ചിരിക്കുകയാണെന്നും ഇവർ പറഞ്ഞു.








