കണ്ണൂർ: കണ്ണൂർ വിമാനത്താവളത്തിൽ ഒന്നരക്കോടി രൂപ വിലമതിക്കുന്ന സ്വർണം പിടികൂടി. യുവതി അടക്കം രണ്ടു പേരെ അറസ്റ്റ് ചെയ്തു. കാസർഗോഡ് സ്വദേശികളായ നഫീസത്ത് സൽമ, അബ്ദുൾ റഷീദ് എന്നിവരിൽ നിന്നാണ് 1.53 കോടി രൂപ വരുന്ന 2,497 ഗ്രാം സ്വർണം ഡിആർഐയും കസ്റ്റംസും ചേർന്ന് പിടികൂടിയത്.












