ന്യൂഡൽഹി : സനാതന ധർമ്മത്തിൽ ആകൃഷ്ടയായ യുവതി ഹിന്ദു വിശ്വാസത്തിലേക്ക് തിരിച്ചുവന്നു. ബീഹാറിലെ വൽസാട് സ്വദേശിയായ നൗഷിൻ പർവീണ്‍ എന്ന രുക്സാനയാണ് ഹിന്ദു വിശ്വാസം സ്വീകരിച്ചത്. തുടർന്ന് പേര് മാറ്റി രുഗ്മിണി എന്നാക്കി. അർദ്ധനാരീശ്വര ക്ഷേത്രത്തിൽ വെച്ച് തന്റെ കാമുകനായ റോഷൻ കുൻവാറിനെയും യുവതി വിവാഹം കഴിച്ചു.
“ഞാൻ ഇസ്ലാം മതത്തിൽ നിന്നുള്ളയാളായിരുന്നു. പക്ഷെ എനിക്ക് സനാതന ധർമ്മത്തിൽ വിശ്വാസം വന്നു. സനാതന ധർമ്മം സ്ത്രീകൾക്ക് സമാധാനവും ബഹുമാനവും നൽകുന്നു. ബാബ ബാഗേശ്വറിന്റെ, മെയ് 13-നും 17-നും ഇടയിൽ പട്നയിൽ നടന്ന പരിപാടിയിലെ പ്രസംഗം കേട്ടതാണ് സനാതന ധർമ്മത്തിലേക്ക് തിരിച്ചുവരാൻ എനിക്ക് പ്രചോദനമായത്,“ അവർ പറഞ്ഞു.
ഒരുമിച്ച് പഠിച്ച റോഷനും യുവതിയും ഏറെ നാളായി പ്രണയത്തിലായിരുന്നു. ഈ വിവരം ഇവർ വീട്ടുകാരെ അറിയിച്ചു. തുടർന്നാണ് യുവതിക്ക് സനാതന ധർമ്മത്തിലേക്ക് തിരികെ വരാൻ ആഗ്രഹമുണ്ടായത്. ഇതേത്തുടർന്ന് ഇരുവരും ക്ഷേത്രത്തിലെ പൂജാരിയെ സന്ദർശിക്കുകയും, ഘർ വാസപിയിലൂടെ ഹിന്ദു മതത്തിലേക്ക് തിരികെ എത്തുകയും ചെയ്തു. അർദ്ധനാരീശ്വര ക്ഷേത്രത്തിലെ പൂജാരി ഹിന്ദു ആചാരങ്ങൾ അനുസരിച്ച് റോഷൻ കുൻവറുമായുള്ള വിവാഹം നടത്തുകയും ചെയ്തു.
Discussion about this post