ജമ്മു കശ്മീരിലെ രജൗരി ജില്ലയിൽ സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലിൽ പാക് വംശജനായ ഭീകരൻ കൊല്ലപ്പെട്ടു.ഇയാളിൽ നിന്ന് വൻ ആയുധശേഖരമാമ് സൈന്യം കണ്ടെടുത്തത്. എകെ 56 തോക്കുകൾ, ഒരു ഫുൾ മാഗസിൻ, 60 എകെ റൗണ്ടുകൾ, നാല് ഗ്രനേഡുകൾ, 12 ഡിറ്റണേറ്ററുകൾ, ഐഇഡി സ്വിച്ച്, മെഡിക്കൽ കിറ്റ്, ലഹരി വസ്തുക്കൾ , ലാഹോറിൽ നിർമ്മിച്ച നാളികേര കുക്കികൾ, സിറിഞ്ച്, ലൈറ്റർ എന്നിവ കണ്ടെടുത്തിട്ടുണ്ട്.
മുൻകരുതൽ നടപടിയുടെ ഭാഗമായി പ്രദേശത്തെ എല്ലാ സ്‌കൂളുകളും അടച്ചിട്ടിരിക്കുകയാണ്. ബാരാമുള്ള ജില്ലയിൽ ലഷ്‌കർ-ഇ-തൊയ്ബയുടെ (എൽഇടി) രണ്ട് ഭീകരരെ സുരക്ഷാ സേന അറസ്റ്റ് ചെയ്തതിന് തൊട്ടുപിന്നാലെയാണ് ഏറ്റുമുട്ടൽ.
ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട ഒരു ഭീകരനിൽ നിന്നാണ് ആയുധങ്ങളും വെടിക്കോപ്പുകളും മറ്റ് സാമഗ്രികളും കണ്ടെടുത്തതെന്നും പോലീസ് ഉദ്യോഗസ്ഥർ അറിയിച്ചു.
ഇന്ത്യൻ സൈന്യവും പോലീസും സംയുക്തമായി നടത്തിയ ഓപ്പറേഷനിൽ ഗുജ്‌റാനിലെ വനമേഖലയിൽ ഭീകരരുടെ സംശയാസ്പദമായ നീക്കങ്ങൾ സൈന്യത്തിൻറെ ശ്രദ്ധയിൽപ്പെട്ടു. സൈനികർ വെല്ലുവിളിച്ച് പ്രകോപനം ഉണ്ടാക്കിയതിനെത്തുടർന്ന്, അവർക്ക് നേരെ ഭീകരർ വെടിയുതിർക്കുകയായിരുന്നു. ഇതോടെ സൈന്യം തിരിച്ചടിക്കുകയും ചെയ്തു. രാത്രി മുഴുവൻ ഇടയ്ക്കിടെ വെടിവയ്പ്പ് തുടർന്നു, ”പ്രതിരോധ വക്താവ് പറഞ്ഞു.
Discussion about this post