ആലപ്പുഴ : ഏഴു വയസ്സുകാരനെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയ സംഭവത്തിൽ 19 കാരൻ അറസ്റ്റിൽ. വള്ളികുന്നം താമരക്കുളം കണ്ണനാകുഴി മലയുടെ വടക്കതിൽ നന്ദു പ്രകാശ് (19) ആണ് പിടിയിലായത്. പോക്‌സോ നിയമപ്രകാരമാണ് ഇയാൾക്കെതിരെ കേസെടുത്തത്.
വള്ളികുന്നം സർക്കിൾ ഇൻസ്‌പെക്ടർ എം.എം. ഇഗ്‌ന്യേഷ്യസ്, എസ്.ഐമാരായ കെ. അജിത്, കെ.ആർ. രാജീവ്, സി.പി.ഒമാരായ ജിഷ്ണു, ഉണ്ണി, ഷഫീഖ്, അരുൺ ഭാസ്‌കർ എന്നിവരാണ് പ്രതിയെ പിടികൂടിയത്.
Discussion about this post