ബേണ്‍: സ്വിറ്റ്സര്‍ലന്‍ഡിലെ റ്റിസിനോ മേഖലയില്‍ പൊതുസ്ഥലത്ത ് ബുര്‍ഖ ധരിക്കുന്നവര്‍ക്ക് കനത്ത പിഴ നല്‍കേണ്ടി വരുമെന്ന് അധികൃതര്‍ അറിയിച്ചു. പൊതുയിടങ്ങളില്‍ ബുര്ഞഖ ധരിക്കുന്നവരില്‍ നിന്ന് ആറരലക്ഷം രൂപ പിഴ ചുമത്തുന്ന നിയമം പ്രാബല്യത്തില്‍ വന്നു. ഷോപ്പുകളും റസ്റ്റാറന്റുകളുമുള്‍പ്പെടെയുള്ള പൊതു ഇടങ്ങളിലാണ് ബുര്‍ഖ നിരോധിച്ചത്.
വര്‍ധിച്ചു വരുന്ന ഭീകരാക്രമണ പശ്ചാത്തലത്തിലാണ് നിയമം പാസാക്കിയതെന്ന് പ്രാദേശിക പത്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.രാജ്യത്തത്തെുന്ന വിനോദസഞ്ചാരികള്‍ക്കും നിയമം ബാധകമാണ്. അതേസമയം, മാസ്ക് പോലുള്ളവ ധരിക്കുന്നതിന് വിലക്കില്ല.
യൂറോപ്യന്‍ രാജ്യങ്ങളില്‍ ബുര്‍ഖ നിരോധം ആദ്യമായി നടപ്പാക്കിയത് ഫ്രാന്‍സിലാണ്. സ്വിറ്റ്സര്‍ലന്‍ഡില്‍ ആകെ ജനസംഖ്യയുടെ അഞ്ചുശതമാനം മുസ്ലിംകളാണ്.
Discussion about this post