Sunday, September 27, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
International

മുടിയുടെ നിറം വരെ ചാൾസ് രാജകുമാരന്റെ ക്രൂര പരിഹാസങ്ങൾക്ക് കാരണമായി;താൻ ജനിച്ചതിന് ശേഷമുള്ള അമ്മയുടെ പ്രണയ ബന്ധത്തെ ചൊല്ലി പിതൃത്വത്തെ ചോദ്യം ചെയ്തത് ബ്രിട്ടീഷ് മാദ്ധ്യമങ്ങൾ; എല്ലാം രാജകുടുംബത്തിൽ നിന്ന് പുറത്താക്കാൻ; ഹാരി രാജകുമാരൻ

by Brave India Desk
Jun 13, 2023, 08:07 pm IST
in International
Share on Facebook
Tweet
WhatsApp
Telegram

ലണ്ടൻ; ബ്രിട്ടീഷ് രാജാവായി സ്ഥാനമേറ്റെടുത്ത ചാൾസ് മൂന്നാമൻ രാജാവ് തന്റെ പിതാവല്ലെന്ന പ്രചാരണത്തിൽ പ്രതികരണവുമായി ചാൾസ്-ഡയാന ദമ്പതികളുടെ രണ്ടാമത്തെ മകൻ ഹാരി രാജകുമാരൻ. പിതൃത്വത്തെ ചോദ്യം ചെയ്തുള്ള അവഹേളനം തന്നെ വർഷങ്ങളോളം വേദനിപ്പിച്ചുവെന്ന് ഹാരി കോടതിയിൽ സമർപ്പിച്ച സാക്ഷ്യപത്രത്തിൽ വ്യക്തമാക്കുന്നു.രാജകുടുംബത്തിൽ നിന്ന് തന്നെ പുറത്താക്കുന്നതിനായി തന്റെ പിതാവ് മേജർ ജെയിംസ് ഹെവിറ്റ് ആണെന്ന് തെളിയിക്കാൻ ബ്രിട്ടീഷ് പത്രങ്ങൾ ശ്രമിച്ചുവെന്നും ഹാരി സാക്ഷ്യപത്രത്തിൽ കുറ്റപ്പെടുത്തി.

ജെയിംസുമായി പ്രണയത്തിലായിരുന്നെന്ന് തന്റെ മാതാവ് (ഡയാന രാജകുമാരി) വെളിപ്പെടുത്തിയതിന് ശേഷമാണ് ഇത്തരം വാർത്തകൾ പ്രചരിച്ചതെന്നും അദ്ദേഹം പറഞ്ഞു.ഞാൻ ജനിക്കുന്നതിന് മുൻപ് മാതാവ് ജെയിംസ് ഹെവിറ്റിനെ കണ്ടുമുട്ടിയിരുന്നില്ല. മാതാവ് മരിച്ച് ആറുവർഷങ്ങൾക്കുശേഷം തനിക്ക് പതിനെട്ട് വയസായിരിക്കെ ഇത്തരം വാർത്തകൾ പ്രചരിച്ചത് വേദനിപ്പിക്കുന്നതായിരുന്നു. അവ യഥാർത്ഥ്യമാണെന്നും തോന്നി. ഇത്തരം പ്രചാരണങ്ങൾ ക്രൂരമായിരുന്നു. പൊതുജനങ്ങളിൽ സംശയം നിറച്ച് തന്നെ രാജകുടുംബത്തിൽ നിന്ന് പുറത്താക്കാനായിരുന്നോ പത്രങ്ങൾ ശ്രമിച്ചതെന്നും ചിന്തിച്ചുവെന്ന് ഹാരി വെളിപ്പെടുത്തി.

Stories you may like

സിന്ധു ജലം തടഞ്ഞാൽ യുദ്ധം’; യുഎന്നിൽ ഇന്ത്യയ്‌ക്കെതിരെ വെല്ലുവിളിയുമായി ഷെഹ്ബാസ് ഷരീഫ്

ഇറാൻ കടുത്ത പ്രതിസന്ധിയിൽ, ഹോർമുസ് കടലിടുക്ക് തുറക്കാൻ തയ്യാർ; അവകാശവാദവുമായി ഡൊണാൾഡ് ട്രംപ്

താൻ അല്ല യഥാർത്ഥ പിതാവെന്ന തരത്തിൽ ചാൾസ് രാജാവും ക്രൂരമായ തമാശകൾ പറയുമായിരുന്നുവെന്ന് ഹാരി ആരോപിച്ചിരുന്നു. മേജർ ഹെവിറ്റിന്റെ മുടിയുടെ നിറമാണ് ഇത്തരം പ്രചാരണങ്ങൾക്ക് ഒരു കാരണമെന്നാണ് ഹാരി പറയുന്നത്. ബ്രിട്ടീഷ് പട്ടാളത്തിലെ ഉദ്യോഗസ്ഥനായിരുന്ന ജെയിംസ് ഹെവിറ്റും ഡയാന രാജകുമാരിയും 1986 മുതൽ 1991 വരെ പ്രണയബന്ധത്തിലായിരുന്നു. എന്നാൽ 1984നാണ് ഹാരി ജനിച്ചത്. 2017ൽ പ്രചാരണങ്ങൾക്ക് മറുപടിയായി താനല്ല ഹാരിയുടെ പിതാവെന്ന് ജെയിംസ് ഹാവിറ്റും വ്യക്തമായിരുന്നു.

ബ്രിട്ടീഷ് മാധ്യമങ്ങളുടെ അധിക്ഷേപവും കൊട്ടാരത്തിലെ വിവേചനവും കാരണം, മകൻ ആർച്ചിയുടെ ജനനശേഷം ഹാരിയും മേഗനും രാജകുടുംബാംഗങ്ങളെന്ന നിലയിലുള്ള ഔദ്യോഗിക ചുമതലകൾ ഒഴിഞ്ഞ് കൊട്ടാരംവിട്ട് ഇപ്പോൾ യു.എസിലെ കാലിഫോർണിയയിലാണ് താമസം. ആർച്ചിയെ കൂടാതെ ലിലിബെറ്റ്, ഡയാന എന്ന മകൾ കൂടിയുണ്ട് ഇവർക്ക്.

മിക്കരാജകുടുംബത്തിലെയുംപോലെ ബ്രിട്ടീഷ് രാജകുടുംബത്തിലും മൂത്തയാൾക്കാണ് രാജപദവും അധികാരവും മറ്റു സൗഭാഗ്യങ്ങളും. മൂത്തയാൾക്ക് എന്തെങ്കിലും സംഭവിച്ചാലേ രണ്ടാമത്തെയാൾക്ക് സ്ഥാനമാനങ്ങൾ കിട്ടൂ. അതുകൊണ്ട് രണ്ടാമത്തെ പുത്രൻ/പുത്രി പകരക്കാരൻ (സ്പെയർ) എന്നാണ് കൊട്ടാരവൃന്ദങ്ങളിൽ വിളിക്കപ്പെടുക. അതിനാലാണ് ഹാരി തന്റെ ആത്മകഥയ്ക്ക് ‘സ്പെയർ’ എന്നു പേരിട്ടത്. താനും ജ്യേഷ്ഠൻ വില്യമുമായുള്ള പ്രശ്‌നങ്ങൾ ഹാരി ആത്മകഥയിൽ തുറന്നെഴുതിയിരുന്നു. വില്യം തന്നെ കയ്യേറ്റം ചെയ്തു. വില്യമിന്റെ ഭാര്യ കാതറിൻ, മേഗനെ കുടുംബാംഗമായി സ്വീകരിച്ചില്ല. പിതാവ് ചാൾസിന്റെ സ്‌നേഹപരിലാളനകൾ സ്വീകരിക്കാൻ തനിക്കു ഭാഗ്യമുണ്ടായില്ലെന്ന് ഹാരി വെളിപ്പെടുത്തിയിരുന്നു. 2020 മാർച്ചിൽ രാജകുടുംബ ചുമതലകൾ ഒഴിഞ്ഞ ഹാരിയും മേഗനും ഡ്യൂക്ക് ഓഫ് സസക്‌സ്, ഡച്ചസ് ഓഫ് സസക്‌സ് എന്നീ സ്ഥാനപ്പേരുകൾ നിലനിർത്തുന്നുണ്ട്.

Tags: Prince HarryDuke of Sussexmember of the British royal familyKing Charles III and Diana
Share1
Tweet
Send
Share

Latest stories from this section

ഇന്ത്യയുടെ ആണവ പദ്ധതികൾക്കുള്ള യുറേനിയം ഇനി ഓസ്ട്രേലിയ വിതരണം ചെയ്യും ; മോദിയുടെ സന്ദർശനത്തിൽ ചരിത്രപരമായ കരാറിൽ ഒപ്പുവെച്ച് ഇന്ത്യയും ഓസ്‌ട്രേലിയയും

‘ചരിത്രത്തിലെ എക്കാലത്തെയും മികച്ച ഊർജ്ജനയം’ ; മോദിയുടെ ഊർജ്ജ നയങ്ങളെ പ്രശംസിച്ച് ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി

ചൈനയെയും പാകിസ്താനെയും ബഹുദൂരം പിന്നിലാക്കി ഇന്ത്യൻ വ്യോമസേന ; അന്താരാഷ്ട്ര സേന പട്ടികയിൽ ആറാം സ്ഥാനത്ത്, രാജ്യങ്ങളിൽ മൂന്നാമത്

ആകാശം തൊട്ട് ‘തരംഗ് ശക്തി 2026’; 40-ലേറെ രാജ്യങ്ങൾ പങ്കെടുക്കുന്ന ബഹുരാഷ്ട്ര വ്യോമസേനാ അഭ്യാസത്തിന് രാജസ്ഥാനിൽ തുടക്കമായി

പാകിസ്ഥാനിൽ വൻ ചാവേർ സ്ഫോടനം; 12 പേർ കൊല്ലപ്പെട്ടു, ഉത്തരവാദിത്തം ഏറ്റെടുത്ത് തഹ്‌രീക്-ഇ-താലിബാൻ പാകിസ്ഥാൻ

പാകിസ്ഥാനിൽ വൻ ചാവേർ സ്ഫോടനം; 12 പേർ കൊല്ലപ്പെട്ടു, ഉത്തരവാദിത്തം ഏറ്റെടുത്ത് തഹ്‌രീക്-ഇ-താലിബാൻ പാകിസ്ഥാൻ

സൗദിയിൽ വീണ്ടും ആക്രമണഭീതി; ഹൂതികളുടെ മിസൈലുകളും ഡ്രോണുകളും തകർത്തു

സൗദിയിൽ വീണ്ടും ആക്രമണഭീതി; ഹൂതികളുടെ മിസൈലുകളും ഡ്രോണുകളും തകർത്തു

Latest News

കഴിഞ്ഞിട്ടില്ല രാമാ.. ഒന്നുടെ ഉണ്ട് ബാക്കി, ചെറിയൊരു പൂർത്തിയാകാത്ത ദൗത്യം; ലോകകപ്പ് ഫൈനൽ തോൽവിയെക്കുറിച്ച് കോഹ്‌ലി

കഴിഞ്ഞിട്ടില്ല രാമാ.. ഒന്നുടെ ഉണ്ട് ബാക്കി, ചെറിയൊരു പൂർത്തിയാകാത്ത ദൗത്യം; ലോകകപ്പ് ഫൈനൽ തോൽവിയെക്കുറിച്ച് കോഹ്‌ലി

ഭീകരവാദം തുടർന്നാൽ ആക്രമണം തുടരും; പാകിസ്ഥാന് രാജ്‌നാഥ് സിങിന്റെ മുന്നറിയിപ്പ്

ഭീകരവാദം തുടർന്നാൽ ആക്രമണം തുടരും; പാകിസ്ഥാന് രാജ്‌നാഥ് സിങിന്റെ മുന്നറിയിപ്പ്

സിന്ധു ജലം തടഞ്ഞാൽ യുദ്ധം’; യുഎന്നിൽ ഇന്ത്യയ്‌ക്കെതിരെ വെല്ലുവിളിയുമായി ഷെഹ്ബാസ് ഷരീഫ്

സിന്ധു ജലം തടഞ്ഞാൽ യുദ്ധം’; യുഎന്നിൽ ഇന്ത്യയ്‌ക്കെതിരെ വെല്ലുവിളിയുമായി ഷെഹ്ബാസ് ഷരീഫ്

ആരാണ് പെറ്റൽ ഗഹ്‌ലോട്ട്? യുഎന്നിൽ പാകിസ്താൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷരീഫിന് കലക്കൻ മറുപടി കൊടുത്ത ഇന്ത്യൻ നയതന്ത്രജ്ഞ

ആരാണ് പെറ്റൽ ഗഹ്‌ലോട്ട്? യുഎന്നിൽ പാകിസ്താൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷരീഫിന് കലക്കൻ മറുപടി കൊടുത്ത ഇന്ത്യൻ നയതന്ത്രജ്ഞ

റെക്കോർഡുകളുടെ പെരുമഴയ്ക്ക് കോഹ്‌ലി; തിരുവനന്തപുരത്ത് കാത്തിരിക്കുന്നത് വമ്പൻ നാഴികക്കല്ലുകൾ

റെക്കോർഡുകളുടെ പെരുമഴയ്ക്ക് കോഹ്‌ലി; തിരുവനന്തപുരത്ത് കാത്തിരിക്കുന്നത് വമ്പൻ നാഴികക്കല്ലുകൾ

ഇറാൻ കടുത്ത പ്രതിസന്ധിയിൽ, ഹോർമുസ് കടലിടുക്ക് തുറക്കാൻ തയ്യാർ; അവകാശവാദവുമായി ഡൊണാൾഡ് ട്രംപ്

ഇറാൻ കടുത്ത പ്രതിസന്ധിയിൽ, ഹോർമുസ് കടലിടുക്ക് തുറക്കാൻ തയ്യാർ; അവകാശവാദവുമായി ഡൊണാൾഡ് ട്രംപ്

രാഹുൽ പ്രധാനമന്ത്രിയാകുന്നത് കാണുക എന്റെ അവസാന സ്വപ്നം: രേവന്ത് റെഡ്ഡി

രാഹുൽ പ്രധാനമന്ത്രിയാകുന്നത് കാണുക എന്റെ അവസാന സ്വപ്നം: രേവന്ത് റെഡ്ഡി

നീല മുതൽ പർപ്പിൾ വരെ; ട്രെയിൻ കോച്ചുകളുടെ നിറങ്ങൾ എന്താണ് പറയുന്നത്?

നീല മുതൽ പർപ്പിൾ വരെ; ട്രെയിൻ കോച്ചുകളുടെ നിറങ്ങൾ എന്താണ് പറയുന്നത്?

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies