കൊളംബോ; ഏറ്റവും വലിയ മൂത്രാശയക്കല്ല് നീക്കം ചെയ്ത് ഗിന്നസ് വേൾഡ് റെക്കോർഡ് സ്വന്തമാക്കിയിരിക്കുകയാണ് ശ്രീലങ്കയിലെ ഒരു കൂട്ടം ആർമി ഡോക്ടർമാർ. കൊളംബോ സൈനിക ആശുപത്രിയിൽ ഈ മാസം ആദ്യമാണ് സർജറി നടന്നത്. നീക്കം ചെയ്ത കല്ലിന് 13.372 സെന്റീമീറ്റർ നീളവും, 801 ഗ്രാം ഭാരമുണ്ടെന്ന് സൈന്യം പ്രസ്താവനയിൽ പറഞ്ഞു.
2004-ൽ ഇന്ത്യൻ ഡോക്ടർമാർ രജിസ്റ്റർ ചെയ്ത സർജറിയാണ് നിലവിൽ ലോകറെക്കോർഡിൽ മുന്നിൽ നിൽക്കുന്നത്.13 സെന്റീമീറ്റർ നീളമുള്ള കല്ലാണ് അന്ന് ഇന്ത്യയിൽ നീക്കം ചെയ്തത്. 2008 ൽ പ 620 ഗ്രാം ഭാരമുള്ള മൂത്രാശയക്കല്ല് നീക്കം ചെയ്ത് പാകിസ്താനും വാർത്തകളിൽ ഇടം നേടിയിരുന്നു. ശ്രീലങ്കയിലെ കൊളംബോയിലെ സൈനിക ആശുപത്രി ലോക റെക്കോർഡ് സ്വന്തമാക്കിയെന്ന് ഗിന്നസ് അധികൃതരും സ്ഥികരീച്ചു.
യൂറിനറി വിഭാഗം മേധാവിയും കൺസൾട്ടന്റ് യൂറോളജിസ്റ്റുമായ ലെഫ്റ്റനന്റ് കേണൽ (ഡോ) കെ. സുദർശനാണ് ശസ്ത്രക്രിയ്ക്ക് നേതൃത്വം നൽകിയത്. ക്യാപ്റ്റൻ (ഡോ) ഡബ്ല്യു.പി.എസ്.സി പതിരത്ന, ഡോ. തമാശ പ്രേമതിലക, എന്നിവരും ശസ്ത്രക്രിയയിൽ പങ്കെടുത്തു. കേണൽ (ഡോ) യു എ എൽ ഡി പെരേര, കേണൽ (ഡോ) സി എസ് അബേസിംഗെ എന്നിവർ കൺസൾട്ടന്റ് അനസ്‌തെറ്റിസ്റ്റുകളായും സംഭാവന നൽകിയെന്ന് ശ്രീലങ്കൻ ആർമി പ്രസ്താവനയിൽ പറയുന്നു.










