കൊൽക്കത്ത: പശ്ചിമബംഗാളിലെ കൊൽക്കത്തയിലെ നേതാജി സുഭാഷ് ചന്ദ്രബോസ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ തീപിടിത്തം. തീ നിയന്ത്രണവിധേയമാക്കാൻ മൂന്ന് ഫയർ എഞ്ചിനുകൾ സ്ഥലത്തെത്തി. തീഅണയ്ക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്.സെക്യൂരിറ്റി ചെക് ഇൻ ഏരിയയിലാണ് തീപിടുത്തമുണ്ടായത്. തീ പിടുത്തത്തെ തുടർന്ന് ആളുകളെ ഒഴിപ്പിച്ചു. രാത്രി ഒമ്പതേകാലോടെയാണ് തീപിടുത്തമുണ്ടായത്.
ഡിപ്പാർച്ചർ ലോഞ്ചിലെ ഡി പോർട്ടൽ ഏരിയയിലാണ് തീപിടിത്തമുണ്ടായത്. യാത്രക്കാർക്ക് ബോർഡിംഗ് പാസ് ലഭിക്കുന്ന മേഖലയാണ് ഡി പോർട്ടൽ. സുരക്ഷാ ചെക്ക് പോയിന്റിന്റെ ഒരു ഭാഗവും കത്തിനശിച്ചു.യാത്രക്കാരെയും എയർലൈൻ ജീവനക്കാരെയും ഉടൻ ഒഴിപ്പിച്ചു. പരിക്കുകളൊന്നും ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ല.
തീപിടിത്തത്തിന്റെ കാരണം കൃത്യമായ അന്വേഷണത്തിന് ശേഷമേ വ്യക്തമാകൂ.












