മുംബൈ: മുംബൈ ആക്രമണത്തിലെ അജ്മല്‍ കസബിന്റെയും മറ്റ് തീവ്രവാദികളുടെയും സി.സി.ടി.വി ദൃശ്യങ്ങള്‍ പുറത്തുവന്നു. ഏഴ് വര്‍ഷത്തിന് ശേഷമാണ് കസബിന്റെയും കൂട്ടാളികളുടെയും സി.സി.ടി.വി ദൃശ്യങ്ങള്‍ പുറത്തു വരുന്നത്. ഒന്നിലധികം കേന്ദ്രങ്ങളില്‍ ആക്രമണം നടത്തുന്നതിന്റെ മൂന്ന് മിനിറ്റിലധികം ദൈര്‍ഘ്യം വരുന്ന വീഡിയോയാണ് പുറത്ത് വന്നത്.
2008 നവംബര്‍ 26ന് രാജ്യത്തെ നടുക്കിയ ഭീകരാക്രമണത്തില്‍ വിദേശികള്‍ ഉള്‍പ്പെടെ 160 പേര്‍ക്കാണ് ജീവന്‍ നഷ്ടപ്പെട്ടത്. അക്രമികളില്‍ അജ്മല്‍ കസബിനെ മാത്രമാണ് ജീവനോടെ പിടികൂടാനായത്. കസബിനെ 2012 നവംബര്‍ 21 തൂക്കിക്കൊന്നു.
Discussion about this post