തിരുവനന്തപുരം: സിപിഎം സംഘടിപ്പിക്കുന്ന കേരള യാത്ര സിപിഎം പൊളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന് നയിക്കും. ജനുവരിയില്‍ കേരള യാത്ര സംഘടിപ്പിക്കാനും സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് തീരുമാനിച്ചിരുന്നു. നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി കാസര്‍ഗോഡ് മുതല്‍ തിരുവനന്തപുരം വരെയാണ് കേരള യാത്ര നടത്തുന്നത്.
അടുത്ത നിയമസഭ തെരഞ്ഞെടുപ്പില്‍ ഇടത് മുന്നണിയെ വി.എസ് അച്യുതാനന്ദന് നയിക്കുമെന്ന വാര്‍ത്തകള്‍ സജീവമായ സാഹചര്യത്തിലാണ് സിപിഎമ്മിന്റെ ഈ തീരുമാനമെന്നതും ശ്രദ്ധേയമാണ്. ആര് മുഖ്യമന്ത്രിയാകുമെന്നത് തെരഞ്ഞെടുപ്പിന് ശഷം തീരുമാനിക്കുമെന്ന് പിണറായി വിജയന് നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു.
Discussion about this post