പാലക്കാട്: പാലക്കാട് കഞ്ചിക്കോട് കൈരളി സ്റ്റീൽ ഫാക്ടറിയിൽ പൊട്ടിത്തെറി. ഒരാൾ മരിച്ചു. അപകടത്തിൽ മൂന്ന് പേർക്ക് പരിക്കേറ്റു. പത്തനംതിട്ട സ്വദേശി അരവിന്ദ് (22) ആണ് മരിച്ചത്. പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെ ആറ് മണിയോടെയാണ് സംഭവം. അപകടത്തിൽ കൂടുതൽ പേർ ഫാക്ടറിക്കുള്ളിൽ കുടുങ്ങിക്കിടപ്പുണ്ടോ എന്നറിയാനുള്ള തിരച്ചിൽ പുരോഗമിക്കുകയാണ്. സംഭവസമയം എത്രപേർ കമ്പനിയിൽ ഉണ്ടായിരുന്നു എന്നത് സംബന്ധിച്ച് വിവരം ലഭിച്ചിട്ടില്ല.
അരവിന്ദിന്റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിലാണ് കണ്ടെത്തിയത്. ഫർണസ് പൊട്ടിത്തെറിച്ച് അപകടമുണ്ടായെന്നാണ് പ്രാഥമിക നിഗമനം. അരവിന്ദ് ഫർണസിനുള്ളിൽ പെട്ടുപോവുകയായിരുന്നു. ഫയർ ഫോഴ്‌സ് സ്ഥലത്തെത്തി തീ നിയന്ത്രണവിധേയമായി കൊണ്ടിരിക്കുകയാണ്.
Discussion about this post