തിരുവനന്തപുരം: ഡി.ജി.പി ജേക്കബ് തോമസ് തനിയ്‌ക്കെതിരെ നിയമനടപടിയ്ക്കായി അനുമതി തേടിയ കാര്യം അറിയില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. അനുമതി തേടിയാല്‍ ഉടന്‍ അനുമതി നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.
അതേ സമയം പാറ്റൂര്‍ കേസില്‍ ഏത് അന്വേഷണം നേരിടാനും തയ്യാറാണെന്നും അദ്ദേഹം വ്യക്തമാക്കി. അഴിമതി ആരോപണം ഉന്നയിച്ച് ആര്‍ക്കും ഭീഷണിപ്പെടുത്താവനാവില്ല. തനിക്ക് പാറ്റൂരില്‍ ഫഌറ്റില്ലെന്നും അദ്ദേഹം പറഞ്ഞു.
വെള്ളാപ്പള്ളിയുടെ വര്‍ഗീയ പരാമര്‍ശത്തില്‍ സര്‍ക്കാറിന് നിയമപരമായെ മുന്നോട്ട് പോകാനാവുകയുള്ളുവെന്നും അദ്ദേഹം വ്യക്തമാക്കി.
Discussion about this post