കൊച്ചി: ആലുവയില്‍ വര്‍ഗ്ഗീയ സ്പര്‍ദ്ധയുണ്ടാക്കുന്ന പ്രസ്താവന നടത്തിയെന്ന കേസില്‍ എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ അറസ്റ്റ് ഉടന്‍ ഉണ്ടാകുമെന്ന് പോലിസ്. സമത്വ മുന്നേറ്റ യാത്ര സമാപിക്കും വരെ ഇതിനായി കാത്ത് നി്ല്ക്കേണ്ടെന്നാണ് പോലിസിന് ലഭിച്ചിരിക്കുന്ന ഉപദേശം.
പരാതിക്കാരനായ വിഎം സുധീരന്, ടിഎന്‍ പ്രതാപന് എംഎല്‍എ, സാക്ഷിയായ കളമശ്ശേരി സ്വദേശി ഗിരീഷ് ബാബു എന്നിവരുടെ മൊഴി ഉടന്‍ രേഖപ്പെടുത്തും.
ഇതിന് ശേഷമായിരിക്കും വെള്ളാപ്പള്ളിയുടെ വിശദീകരണം കേള്‍ക്കുക. സമത്വ മുന്നേറ്റയാത്ര ഡിസംബര്‍ ആറിനാണ് സമാപിക്കുക. അതുവരെ കാത്തിരിക്കേണ്ട ആവശ്യമില്ലെന്നാണ് പോലിസ് നിലപാട്. കേസിനാധാരമായ ആലുവയിലെ വെള്ളാപ്പള്ളിയുടെ ഓഡിയോ പോലിസ് പരിശോധിക്കും. ഓഡിയൊ അദ്ദേഹത്തിന്റേത് തന്നെയാണോ എന്ന് ഉറപ്പ് വരുത്തും.
ജാഥയ്ക്കിടെ തന്നെ അറസ്റ്റ് ചെയ്യുന്നത് ഇരട്ടി മധുരമെന്ന് വെള്ളാപ്പള്ളി നടേശന്
കോട്ടയം: സമത്വ മുന്നേറ്റ യാത്ര നടക്കുന്നതിനിടെ ജാഥാ ക്യാപ്റ്റനെ ജയിലിലിടുന്നത് ഇരട്ടിമധുരം നല്‍കുമെന്ന് വെള്ളാപ്പള്ളി നടേശന് പറഞ്ഞു. അറസ്റ്റ് ചെയ്താന്‍ ജാമ്യം തേടില്ല. ജയിലില്‍ പോകും. മതവിവേചനത്തിനെതിരായ പോരാട്ടം തുടരുക തന്നെ ചെയ്യും.
സഹായങ്ങള്‍ നല്കുന്നതില് കൃത്യമായ മാനദണ്ഡങ്ങള്‍ ഉണ്ടാകണമെന്നും വെള്ളാപ്പള്ളി നടേശന് കൂട്ടിച്ചേര്‍ത്തു.
Discussion about this post