കോഴിക്കോട്: ധനസഹായം നല്കുന്നതില് കേരള സര്‍ക്കാര്‍ വിവേചനം കാണിക്കുന്നുണ്ടോയെന്ന് ജനങ്ങള്‍ സംശയിക്കുന്നുണ്ടന്നും ബിജെപി ജനറല്‍ സെക്രട്ടറി മുരളിധരറാവു പറഞ്ഞു.എല്ലാവരേയും തുല്ല്യരായി കാണുന്നതാണ് രാജ്യ ധര്‍മ്മമെന്നും റവു പറഞ്ഞു.
കേരളത്തില്‍ എസ് എന്‍ ഡിപിയുമായി ബിജെപിക്ക് നല്ല ബന്ധമാണ്. ഓര്‍ഗനൈസേഷനില്‍ വന്ന കേരള വിരുദ്ധ ലേഖനത്തിന് ബിജെപി ഉത്തരവാദിയല്ലെന്നും ബിജെപി ജനറല്‍ സെക്രട്ടറി പറഞ്ഞു.
വെള്ളാപ്പള്ളിയുടെ മതവിവേചനവുമായി ബന്ധപ്പെട്ട വിവാദ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു മുരളീധര റാവു.
Discussion about this post