ന്യൂഡൽഹി: കടയുടമയെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി ഷൂസ് മോഷ്ടിച്ച കേസിൽ ശിക്ഷ വിധിച്ച് കോടതി. ഹരിയാന അഡീഷണൽ ജില്ലാ സെഷൻ കോടതിയാണ് ശിക്ഷ വിധിച്ചത്. യുവാക്കൾക്ക് ഏഴ് വർഷം തടവും 41,000 രൂപ പിഴയുമാണ് ശിക്ഷ.
കാലി എന്നറിയപ്പെടുന്ന കാലിയ, ദീപക് എന്ന ദീപു ബല്ലു എന്ന ബൽവാൻ എന്നിവരാണ് കേസിലെ പ്രതികൾ.2021 ലാണ് കേസിനാസ്പദമായ സംഭവം ഹരിയാനയിലെ രേവാരിയിലെ മോട്ടി ചൗക്കിലുള്ള കടയിൽ കയറി ഉടമയെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി നാല് ജോഡി ഷൂസ് പ്രതികൾ തട്ടിയെടുക്കുകയായിരുന്നു. 800 രൂപ വില വരുന്ന നാല് ജോഡി ഷൂസ് ആണ് ഇവർ തട്ടിയെടുത്തത്.
സംഭവം നടന്ന് മണിക്കൂറുകൾക്കുള്ളിൽ തന്നെ പോലീസ് ഇരുവരെയും പിടികൂടിയിരുന്നു. തെളിവുകളുടേയും സാക്ഷികളുടേയും അടിസ്ഥാനത്തിൽ യുവാക്കൾ കുറ്റക്കാരാണെന്ന് കണ്ടെത്തിയ കോടതി ശിക്ഷ വിധിക്കുകയായിരുന്നു.











