തിരുവനന്തപുരം: എസ്.എന്‍.ഡി.പി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെ വര്‍ഗീയ പ്രസ്താവന നടത്തിയെന്ന പേരില്‍ കേസെടുത്തത് ഗുണപരമായെന്ന് ബി.ജെ.പി നേതാവ് ഒ. രാജഗോപാല്‍. ഇത് വെള്ളാപ്പള്ളിയുടെ സമത്വ മുന്നേറ്റ യാത്രയ്ക്ക് ആളു കൂട്ടി. സര്‍ക്കാര്‍ ചെയ്യുന്നത് വിനാശകാലെ വിപരീത ബുദ്ധിയെന്നും അദ്ദേഹം പറഞ്ഞു.
സമത്വ മുന്നേറ്റ യാത്രയ്ക്കിടെ ആലുവയില്‍ വെച്ച് വര്‍ഗ്ഗീയ സ്പര്‍ദ്ധയുണ്ടാക്കുന്ന പ്രസ്താവന നടത്തിയെന്നാണ് കേസ്. വെള്ളാപ്പള്ളി നടേശന്റെ അറസ്റ്റ് ഉടന്‍ ഉണ്ടാകുമെന്ന് പോലിസ് അറിയിച്ചിരുന്നു. സമത്വ മുന്നേറ്റ യാത്ര സമാപിക്കും വരെ ഇതിനായി കാത്ത് നി്ല്ക്കേണ്ടെന്നാണ് പോലിസിന് ലഭിച്ചിരിക്കുന്ന ഉപദേശം. കെ.പി.സി.സി അധ്യക്ഷന്‍ വിഎം സുധീരന്, ടിഎന്‍ പ്രതാപന് എംഎല്‍എ, സാക്ഷിയായ കളമശ്ശേരി സ്വദേശി ഗിരീഷ് ബാബു എന്നിവരാണ് വെള്ളാപ്പള്ളിയ്ക്കെതിരെ പരാതി നല്‍കിയത്.
Discussion about this post