ഭിക്ഷാടനം എന്നത് ഇപ്പോള്‍ പണം സമ്പാദിക്കുന്നതിനുള്ള ഏറ്റവും എളുപ്പമുള്ള ജോലിയായി മാറി കഴിഞ്ഞിരിക്കുന്നു. അവിശ്വസനീയം എന്ന് തോന്നുണ്ടോ. എങ്കിൽ ഇന്ത്യയിലെ പണക്കാരനായ ഭിക്ഷാടകൻ ഭരത് ജെയിന്റെ കഥപറയാം. ലോകത്തിലെ പണക്കാരനായ യാചകന്‍ എന്നറിയപ്പെടുന്നയാളാണ് മുംബെെ സ്വദേശിയായ ഭരത് ജെയിൻ. ഭരതിന്റെ ആസ്തി 7.5 കോടിയാണ്.
മുംബൈ തെരുവീഥികളില്‍ നിന്ന് ഒരു മാസം ജെയിന്‍ സമ്പാദിക്കുന്നത് 60,000 മുതല്‍ 75000 രൂപവരെയാണത്രേ. മുംബൈയിലെ ഛത്രപതി ശിവാജി ടെര്‍മിനൽസ്, ആസാദ് മൈതാൻ എന്നിവിടങ്ങളിലാണ് ഇയാള്‍ പ്രധാനമായും ഭിക്ഷാടനം നടത്താറ്.സാധാരണയായി ഭക്ഷണത്തിനും മറ്റ് ആവശ്യങ്ങള്‍ക്കും ഏറെ ബുദ്ധിമുട്ട് നേരിടുന്നവരാണ് ഭിക്ഷാടനം നടത്തുന്നത്. എന്നാൽ ഭരത് ജയിൻ ഭിക്ഷാടനം ഒരു ബിസിനസായി സ്വീകരിച്ച ആളാണ്.
1.2 കോടി രൂപയുടെ രണ്ട് കിടപ്പുമുറികളുള്ള ഒരു ഫ്‌ളാറ്റ്, 30000 രൂപ മാസവരുമാനമുള്ള രണ്ട് കടകള്‍ എന്നിവ ഇയാള്‍ക്ക് സ്വന്തമായി ഉണ്ട്. ഇത്രയും സമ്പത്ത് ഉണ്ടെങ്കിലും ഇപ്പോഴും ഇയാള്‍ ഭിക്ഷാടനം തുടരുകയാണ്. സാധാരണ ആളുകള്‍ കൂടുതല്‍ സമയം ജോലി ചെയ്താലും നൂറോ അതിലധികമോ സമ്പാധിക്കാന്‍ സാധിക്കാത്തിടത്ത് ജെയിന്‍ 10- 12 മണിക്കൂറുക്കൊണ്ട് 2000 മുതല്‍ 2500 രൂപ വരെ ഒരു ദിവസം കൊണ്ട് സമ്പാദിക്കുന്നു.
ഭാര്യ, രണ്ട് മക്കള്‍, സഹോദരന്‍, അച്ഛന്‍ അടങ്ങുന്ന ആറംഗ കുടുംബമാണ് ഭരത്തിന്റേത്. ഇദ്ദേഹത്തിന്റെ മക്കള്‍ പ്രൈവറ്റ് സ്‌ക്കൂളില്‍ നിന്നും പഠനം പൂര്‍ത്തിയാക്കി. പാർലെയിലെ 1BHK ഡുപ്ലെക്‌സ് റെസിഡന്‍സിലാണ് ഇദ്ദേഹവും കുടുംബവും താമസിക്കുന്നത്. ഇദ്ദേഹത്തിന്റെ കുടുംബത്തിലുള്ളവര്‍ക്ക് സ്വന്തമായി സ്റ്റേഷനറി ഉള്ളതിനാല്‍ അതുവഴി അധികവരുമാനവും ലഭിക്കുന്നു. ഭിക്ഷാടനം നിർത്താൻ കുടുംബാംഗങ്ങൾ ആവശ്യപ്പെട്ടിട്ടും അതൊരു ലഹരിയായി കൊണ്ടു നടക്കുന്ന ഭരത് ജെയിന് അതിന് കഴിയുന്നില്ല എന്നതാണ് സത്യം.








