കൊച്ചി: മുഖ്യമന്ത്രിയ്‌ക്കെതിരെ ലൈംഗികാരോപണവുമായി സോളാര്‍ തട്ടിപ്പ് കേസിലെ പ്രതി ബിജു രാധാകൃഷ്ണന്‍. ഉമ്മന്‍ചാണ്ടിയടക്കം ഭരണത്തിലുള്ള ആറു പേര്‍ സരിതയെ ലൈംഗികമായി ഉപയോഗിച്ചെന്ന് ബിജു രാധാകൃഷ്ണന്‍ സോളാര്‍ കമ്മീഷനില്‍ പറഞ്ഞു.
തന്റെ കൈവശം വീഡിയോ ദൃശ്യങ്ങളുണ്ടെന്നും സോളാര്‍ കമ്മീഷന്‍ ആവശ്യപ്പെട്ടാല്‍ ഹാജരാക്കാമെന്നും ബിജു രാധാകൃഷ്ണന്‍ പറഞ്ഞു. മന്ത്രി ഷിബു ബേബി ജോണ്‍, ഹൈബി ഈഡന്‍ എം.എല്‍.എ, മന്ത്രി എ.പി അനില്‍ കുമാര്‍, ആര്യാടന്‍ ഷൗക്കത്ത്, എ.പി അനില്‍ കുമാറിന്റെ പി.എ നസറുള്ള എന്നിവരാണ് സരിതയെ ലൈംഗികമായി ഉപയോഗിച്ചത്. അഞ്ച് പേരുടെ ദൃശ്യങ്ങള്‍ താന്‍ ഒളിവിലായിരുന്ന സമയത്ത് മുഖ്യമന്ത്രിയ്ക്ക് കാണിച്ചു കൊടുത്തെന്നും ബിജു സോളാര്‍ കമ്മീഷനില്‍ മൊഴി നല്‍കി.
പറയാനുള്ളതെല്ലാം പറഞ്ഞ് കഴിഞ്ഞോ എന്ന് സോളാര്‍ കമ്മീഷന്‍ ചോദിച്ചപ്പോഴാണ് മുഖ്യമന്ത്രിയെ കുറിച്ച് ചിലത് പറയാനുണ്ടെന്ന് ബിജു പറഞ്ഞു. തുടര്‍ന്ന് ഉച്ചയ്ക്ക് ശേഷം വീണ്ടും കമ്മീന്‍ ബിജുവിന്റെ മൊഴി രേഖപ്പെടുത്തി.
മുഖ്യമന്ത്രിയെ നേരിട്ട് കണ്ടാണ് താന്‍ ബാക്കിയുള്ള അഞ്ച് പേരുടെ ദൃശ്യങ്ങള്‍ താന്‍ കാണിച്ചത്. ആറാമത്തെയാള്‍ മുഖ്യമന്ത്രിയായതിനാല്‍ അദ്ദേഹം അത് ഉള്‍ക്കൊള്ളുമോ എന്നറിയാത്തതിനാല്‍ അത് കാണിക്കാതിരിക്കുകയായിരുന്നു. ദൃശ്യങ്ങള്‍ സരിത തന്നെയാണ് പകര്‍ത്തിയത്.
ഈയൊരു ദിവസത്തിനായി താന്‍ കാത്തിരിക്കുകയായിരുന്നുവെന്നും ബിജെു രാധാക്യഷ്ണന്‍ പറഞ്ഞു. മൊഴിയെടുക്കല്‍ ഇനിയും തുടരും.
ഇത് തന്റെ മരണമൊഴി ആകാമെന്ന് പറഞ്ഞ ബിജു തനിക്ക് സംരക്ഷണം വേണമെന്നും കമ്മീഷനില്‍ പറഞ്ഞു. മുഖ്യമന്ത്രിയ്്ക്ക് അഞ്ചരക്കോടി രൂപ കോഴ നല്‍കിയെന്ന് രാവിലെ ബിജു മൊഴി നല്‍കിയിരുന്നു.
തിരുവനന്തപുരത്ത് ക്ലിഫ് ഹൗസില്‍വെച്ചാണ് താന്‍ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയതെന്നും സോളാര്‍ കമ്മീഷനില്‍ പറഞ്ഞ തന്റെ ആരോപണങ്ങളില്‍ ഉറച്ച് നില്‍ക്കുന്നെന്നും ബിജു മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
Discussion about this post