തിരുവനന്തപുരം: സോളാര്‍ തട്ടിപ്പ് കേസിലെ പ്രതി ബിജു രാധാകൃഷ്ണന്റെ ആരോപണങ്ങളെ തള്ളി മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. തനിക്കെതിരായ ആരോപണത്തില്‍ ഒരു ശതമാനമെങ്കിലും സത്യമാണെന്ന് തെളിഞ്ഞാല്‍ പൊതുപ്രവര്‍ത്തനം തുടരാന്‍ അര്‍ഹനല്ലെന്ന് ഉമ്മന്‍ ചാണ്ടി നിയമസഭയില്‍ പറഞ്ഞു.
അപമാനിച്ച് തന്നെ ഇറക്കിവിടാനാകില്ലെന്നും തെളിവുണ്ടെങ്കില്‍ ഹാജരാക്കട്ടെയെന്നും അദ്ദേഹം പറഞ്ഞു. ആരോപണങ്ങളില്‍ കഴമ്പില്ല. ഈ ആരോപണങ്ങള്‍ ഒരു കോടതിയിലോ മാധ്യമങ്ങളൊടോ ഇതുവരെ പറഞ്ഞിട്ടില്ല. ആരോഗ്യപ്രശ്‌നം ഉന്നയിച്ച് കോടതിയില്‍ ഹാജരാകാതിരിക്കാന്‍ ശ്രമിച്ചയാളാണ് ബിജു. രശ്മി കൊലക്കേസ് നല്ല രീതിയില്‍ അന്വേഷിച്ചതിന്റെ ഫലമാണ് ആരോപണങ്ങള്‍-അദ്ദേഹം വ്യക്തമാക്കി.
Discussion about this post