എറണാകുളം: നെടുമ്പാശ്ശേരിയിൽ വീണ്ടും സ്വർണം ഒളിപ്പിച്ച് കടത്താൻ ശ്രമം. അര കിലോ സ്വർണം പിടികൂടി. സംഭവത്തിൽ ഒരാളെ പിടികൂടിയിട്ടുണ്ട്.
മലപ്പുറം വൈലത്തൂർ സ്വദേശി മുഹമ്മദാലി ഗഫൂർ ആണ് പിടിയിലായത്. ക്യാപ്‌സൂളുകൾ ആക്കി ശരീരത്തിൽ ഒളിപ്പിച്ചും മാല രൂപത്തിൽ ആക്കിയും ആയിരുന്നു ഇയാൾ ഗഫൂർ വിദേശത്ത് നിന്നും സ്വർണം കൊണ്ടുവന്നത്. എന്നാൽ സുരക്ഷാ പരിശോധനയ്ക്കിടെ ഇത് പിടികൂടുകയായിരുന്നു.
സംഭവത്തിൽ ഇയാളെ വിശദമായി ചോദ്യം ചെയ്തുവരികയാണ്. ഇയാൾ കടത്തിക്കൊണ്ടുവന്ന സ്വർണത്തന്റെ മൂല്യം സുരക്ഷാ ഉദ്യോഗസ്ഥർ പരിശോധിച്ചുവരികയാണ്.












