തിരുവനന്തപുരം : ലഹരി കിട്ടാത്തതിനെ തുടർന്ന് മൊബൈൽ ടവറിന് മുകളിൽ കയറി യുവാവ്. തിരുവനന്തപുരം പന്നിയോടാണ് സംഭവം. പന്നിയോട് സ്വദേശി ജോയിയുടെ മകൻ കിരൺ (30) ആണ് ആർസി പള്ളിക്ക് സമീപമുള്ള എയർസെലിന്റെ ടവറിൽ കയറിയത്.
രാവിലെ 7.45 ഓടെയാണ് ഇയാൾ മൊബൈൽ ടവറിലേക്ക് വലിഞ്ഞ് കയറിയത്. തുടർന്ന് ലഹരി വേണമെന്ന് ആവശ്യപ്പെട്ട് ഇയാൾ ഭീഷണി മുഴക്കുകയായിരുന്നു. നാട്ടുകാർ അറിയിച്ചതിനെ തുടർന്ന് പോലീസും അഗ്നിരക്ഷാ സേനയും സ്ഥലത്തെത്തി. യുവാവിനെ അനുനയിപ്പിച്ച് താഴെയിറക്കാൻ ശ്രമം നടത്തിയെങ്കിലും സാധിച്ചില്ല.
തുടർന്ന് യുവാവിന്റെ സുഹൃത്തുക്കൾ സ്ഥലത്തെത്തി. ഇന്നലെ ഉപയോഗിച്ച ലഹരിമരുന്ന് ബാക്കിയുണ്ടെന്ന് അറിയിച്ചതോടെ ഇയാൾ താഴെ ഇറങ്ങുകയായിരുന്നു. ഇതിന് പിന്നാലെ പോലീസിനെയും അഗ്നിരക്ഷാ സേനയെയും വെട്ടിച്ച് യുവാവ് കടന്നുകളഞ്ഞു. ഇവർക്ക് വേണ്ടിയുള്ള അന്വേഷണം പുരോഗമിക്കുകയാണ്.
Discussion about this post