തിരുവനന്തപുരം: ജിജി തോംസണെ ചീഫ് സെക്രട്ടറിയാക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ചീഫ് സെക്രട്ടറിയാകുന്നതില്‍ പാമോലിന്‍ കേസ് തടസ്സമല്ല.
പാമോലിന്‍ കേസിലെ അഞ്ചാം പ്രതിയാണ് ജിജി തോംസണ്‍. കേസ് നടക്കുമ്പോള്‍ അന്ന് ജിജി തോംസണ്‍ സിവില്‍ സപ്ലൈസ് എം.ഡിയായിരുന്നു.
പാമോലിന്‍ കേസിലെ പ്രതിയായ ജിജി തോംസണെ ചീഫ് സെക്രട്ടറിയാക്കുന്നതിനെതിരെ പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍ നേരത്തെ രംഗത്തെത്തിയിരുന്നു. പാമോലിന്‍ അഴിമതിക്കേസിലെ പ്രതിയെ ഉന്നതപദവിയിലിരുത്തരുതെന്നും ഇത് സുപ്രീം കോടതിയോടും നിയമവ്യവസ്ഥയോടുമുള്ള വെല്ലുവില്‍ാണെന്നും വി.എസ് പറഞ്ഞിരുന്നു . ഇത് വെല്ലുവിളിച്ചുകൊണ്ടാണ് മുഖ്യമന്ത്രിയുടെ പുതിയ തീരുമാനം.
Discussion about this post